
Independence Day / ഓഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്രദിന ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ ഓഗസ്റ്റ് ഒന്ന് മുതൽ 14 വരെ നിരീക്ഷണത്തിൽ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശം. ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
14 ദിവസമാണ് നിരീക്ഷണ കാലാവധി. ആരുമായും സമ്പർക്കമില്ലാതെ വേണം ഈ കാലയളവിൽ കഴിയാൻ. വീട്ടുകാരുമായി പോലും സമ്പർക്കം ഇല്ലാതെ ഒരു മുറിയിൽ അടച്ചിരിക്കണം. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായാണ് മുൻകൂർ നിരീക്ഷണം. എന്തെങ്കിലും ആവശ്യത്തിന് ഡോക്ടറെ കാണണമെങ്കിൽ സർക്കാരിന്റെ സഞ്ജീവനി പദ്ധതിയിലൂടെ ടെലിഫോൺ വഴി സേവനം തേടാം.