India

1975 ന് ശേഷം ആദ്യമായി ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ 3 സൈനികർ കൊല്ലപ്പെട്ടു

india-china-border-dispute 3 soldiers killed

New Delhi: ഇന്ത്യ- ചൈനാ  അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു.ഒരു കേണലും രണ്ട് ജവാന്‍മാരുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വിലാണ് ഏറ്റുമുട്ടലുണ്ടായത്.

അതേസമയം, സൈനികര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണ്.

സംഭവത്തിലെ കൂടുതല്‍ വിശദീകരണങ്ങള്‍ പിന്നീട് നല്‍കാമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 1975ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ മരണം സംഭവിക്കുന്നത്.

india china border dispute

ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽ‌എസി) എന്നറിയപ്പെടുന്ന 3,488 കിലോമീറ്റർ അതിർത്തി നിർണ്ണയിക്കാത്ത അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ നിന്ന് നാല് പതിറ്റാണ്ടിനിടയിലെ ആദ്യത്തെ മരണങ്ങളാണ് ഇന്നലെ രാത്രിയിൽ സംഭവിച്ചത്.

Also Read > ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം 5 ചൈനീസ് സൈനികർ മരിച്ചതായി റിപ്പോർട്ട്. എന്നാൽ…

സംഘര്‍ഷത്തില്‍ 5 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 11 സൈനികര്‍ക്ക്  പരിക്കേറ്റതായും Global Times റിപ്പോര്‍ട്ട് ചെയ്യുന്നു.  എന്നാല്‍ ഈ വാര്‍ത്ത ചൈന ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

covid vaccine india
India

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്സീൻ സ്വീകരിക്കുന്ന രാജ്യങ്ങൾ ഇവയാണ്

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ വൈറസ് വാക്സിനുകൾ ( Covid Vaccine ) കയറ്റുമതി ചെയ്യാൻ തുടങ്ങി. ആഗോളതലത്തിൽ ഇന്ത്യ ...
bjp tmc fight west bengal
India

മിനി പാക്കിസ്ഥാനിൽ നിന്നുള്ളവർ ആക്രമിച്ചു | Mini Pakistan

തിങ്കളാഴ്ച കൊൽക്കത്തയിൽ നടന്ന ബി.ജെ.പി. റാലിക്കിടെ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ ബിജെപി പ്രവർത്തകരെ കല്ലെറിഞ്ഞു. റാലിയിൽ കേന്ദ്രമന്ത്രി ദേബശ്രീ ചൗദരി, ...