

60 ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാളെമുതൽ ആഭ്യന്തര വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു. കോഴിക്കോട് നിന്നും രണ്ട് വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നും ഒരു വിമാനവും ആദ്യ ദിനം തിരുവനന്തപുരത്ത് എത്തും. കോഴിക്കോടേക്ക് രണ്ട് വിമാനങ്ങളും ഡല്‍ഹിയിലേക്ക് ഒരു വിമാനവും പുറപ്പെടും.
യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ:
ഒരു ക്യാബിൻ ബാഗും ഒരു ചെക്ക്-ഇൻ ബാഗും മാത്രമേ അനുവദിക്കൂ.
ഫ്ലൈറ്റിലെ നിങ്ങളുടെ ക്യാബിൻ ബാഗേജിനുപുറമെ ലാപ്ടോപ്പ് ബാഗോ ലേഡീസ് ഹാൻഡ്ബാഗോ എടുക്കാൻ നിങ്ങളെ അനുവദിക്കും.
യാത്രക്കാർക്ക് ഡ്രൈ ആയിട്ടുള്ള ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകാൻ കഴിയും. എന്നാൽ വിമാനത്തിനുള്ളിൽ ഭക്ഷണം കഴിക്കരുതെന്ന് നിർദ്ദേശമുണ്ട്. നിങ്ങൾക്ക് കഴിക്കേണ്ടതായ അവസ്ഥ വന്നാൽ മുഖമൂടി അഴിച്ചുമാറ്റേണ്ട അവസ്ഥയുണ്ട്, അതുകൊണ്ട് സ്വന്തം സുരക്ഷ മുൻനിർത്തിവേണം അത്തരം കാര്യം ചെയ്യാൻ.
യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യ സേതു ഇൻസ്റ്റാൾ ചെയ്യാണം.
വിമാനത്താവളത്തിലെത്തും മുന്‍പ് വെബ് ചെക്ക് ഇന്‍ ചെയ്യുക.
ബോര്‍ഡിങ് പാസിന്റെ പകര്‍പ്പ് കയ്യില്‍ കരുതുക.