India

ലോക്ക് ഡൗൺ 4.0; പുതിയ നിയന്ത്രണങ്ങളും ഇളവുകളും അറിയാം.

lockdown-4-in-india-new-guidlines
lockdown 4 in india new guidlines

ഡൽഹി∙ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. ലോക്ക് ഡൗൺ 4 ലെ ഇളവുകളും നിയന്ത്രങ്ങളും. മാർഗരേഖയിലെ സമ്പൂർണ വിവരങ്ങൾ

വിവാഹ ചടങ്ങുകൾക്ക് 50 പേർക്ക് പങ്കെടുക്കാം.

മരണാനന്തര ചടങ്ങുകൾക്ക് 20 പേര്‍ക്ക് ഒരു സമയം പങ്കെടുക്കാം.

സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാം. കാഴ്ചക്കാരെ അനുവദിക്കില്ല.

ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷൻ, എയർപോട്ട് എന്നിവിടങ്ങളിലെ കാന്റീനുകൾക്ക് തുറന്ന് പ്രവർത്തിക്കാം.

സംസ്ഥാനത്തിനകത്തും പുറത്തേക്കും യാത്ര ചെയ്യാം.

Also Read | യുവിയുടെ ചലഞ്ച് ഏറ്റെടുത്ത് കണ്ണുകെട്ടി പന്ത് തട്ടുന്ന സച്ചിൻ ? എന്നാൽ സത്യം ഇതാണ്.

വിമാനം, മെട്രോ റെയിൽ സർവീസ് ഉടൻ ആരംഭിക്കില്ല.

ഒരു സമയം 5 പേരിൽ കൂടുതൽ കടകളിൽ ഉണ്ടാകാൻ പാടില്ല. കടകളിൽ എത്തുന്നവർ ആറടി അകലം പാലിക്കണം.

ഹോം ഡെലിവറിക്കായി അടുക്കളകൾ പ്രവർത്തിപ്പിക്കാൻ റസ്റ്ററന്റുകൾക്ക് അനുമതി.

ഹോട്ടലുകളും റസ്റ്ററന്റുകളും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾക്കു പ്രവർത്തിക്കാം.

സ്കൂൾ, കോളജുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവ തുറന്ന് പ്രവർത്തിക്കില്ല.

Also Read | സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ജില്ലാ തിരിച്ചുള്ള കണക്കുകൾ കാണാം

മാളുകളിലെയും കണ്ടെയ്ൻമെന്റ് സോണുകളിലെയും ഒഴികെയുളള ഷോപ്പുകൾക്ക് തുറന്നു പ്രവർത്തിക്കാം. അധികൃതർ നിർദേശിച്ചിട്ടുള്ള സമയക്രമം പാലിക്കണം.

സാമൂഹികവും രാഷ്ട്രീയവും കായികവുമായ കൂടിച്ചേരലുകൾ, വിനോദപരിപാടികൾ, അക്കാദമിക്- സാംസ്കാരിക- മതപരമായ ചടങ്ങുകൾ, വലിയ കൂട്ടായ്മകൾ എന്നിവ അനുവദിക്കില്ല.

സിനിമാ തിയറ്റർ, മാളുകൾ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, നിയമസഭാ മന്ദിരങ്ങൾ, എന്നിവ അടഞ്ഞുകിടക്കും.

Also Read | തൊഴിലുറപ്പ് പദ്ധതികൾക്ക് 40,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി. 300 കോടി അധിക തൊഴില്‍ ദിനങ്ങള്‍

രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയിൽ ജനങ്ങൾ പുറത്തിറങ്ങുന്നതിന് നിയന്ത്രണം.

65 വയസുകഴിഞ്ഞവർ, അസുഖബാധിതർ, ഗർഭിണികൾ, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർ വീടുകളിൽ തുടരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

covid vaccine india
India

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്സീൻ സ്വീകരിക്കുന്ന രാജ്യങ്ങൾ ഇവയാണ്

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ വൈറസ് വാക്സിനുകൾ ( Covid Vaccine ) കയറ്റുമതി ചെയ്യാൻ തുടങ്ങി. ആഗോളതലത്തിൽ ഇന്ത്യ ...
bjp tmc fight west bengal
India

മിനി പാക്കിസ്ഥാനിൽ നിന്നുള്ളവർ ആക്രമിച്ചു | Mini Pakistan

തിങ്കളാഴ്ച കൊൽക്കത്തയിൽ നടന്ന ബി.ജെ.പി. റാലിക്കിടെ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ ബിജെപി പ്രവർത്തകരെ കല്ലെറിഞ്ഞു. റാലിയിൽ കേന്ദ്രമന്ത്രി ദേബശ്രീ ചൗദരി, ...