India

ചൈനീസ് ബന്ധമുള്ള ബാങ്കിൽ നിന്നും 9202 കോടി രൂപ വായ്പയെടുത്ത് ഇന്ത്യ

india china news

India took two loans of over Rs 9000 crore from China-backed bank | അതിരിതിയിൽ സംഘർഷങ്ങൾ തുടരുന്നതിനിടെ ചൈനീസ് പിന്തുണയുള്ള ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്കിൽ നിന്ന് 9202 കോടി രൂപ 2 തവണയായി വായ്പയെടുത്ത് ഇന്ത്യ. കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ( Anurag Thakur ) ആണ് പാര്‍ലമെൻ്റിൽ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

വായ്പ എടുക്കാൻ രണ്ട് കരാറുകളാണ് മെയ്, ജൂൺ മാസങ്ങളിലായി കേന്ദ്രസർക്കാർ ഒപ്പിട്ടത്​. മെയ് എട്ടിന് 3676 കോടി വായ്​പയെടുക്കാനുള്ള ആദ്യ കരാർ ഒപ്പിട്ടു. ഗാൽവാൻ താഴ്‌വരയിൽ പ്രശ്നമുണ്ടായതിനു നാല് ദിവസങ്ങൾക്കു ശേഷം, ജൂൺ 19ന് 5,514 കോടി വായ്​പയെടുക്കാനായി രണ്ടാമതൊരു കരാർ കൂടി ഒപ്പിട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എടുത്ത വായ്പ ആണെന്നാണ് അനുരാഗ് ഠാക്കൂര്‍ വിശദീകരിച്ചത്.

Also Read | 6 വർഷത്തിനിടെ രാജ്യത്ത് വളർന്നത് മോദിയുടെ താടി മാത്രം

ചൈനയുടെ ബീജിംഗ് ആസ്ഥാനമായി ഏഷ്യൻ മേഖലയുടെ സാമ്പത്തിക ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ട ബഹുരാഷ്ട്ര ബാങ്കാണ് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്ക്. 2016 ജനുവരിൽ പ്രവർത്തനം ആരംഭിച്ച ബാങ്കിൻ്റെ തുടക്ക കാലം മുതൽ ഇന്ത്യയും അംഗമാണ്. എന്നാൽ 26.61 ശതമാനം ഓഹരിയുള്ള ചൈനയാണ് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമ. ഇന്ത്യക്കുള്ളത് 7.6 ശതമാനം ഓഹരിയാണ്.

India took two loans of over Rs 9000 crore from China-backed bank. Minister of State for Finance Anurag Thakur informed the Parliament on Monday that the Centre took two loans to the tune of over Rs 9,000 crore

You may also like

More in:India

Comments are closed.