India

ഓഗസ്റ്റുമുതൽ തിയറ്ററുകൾ തുറക്കാൻ അനുമതി വേണം | Open Cinema Theatres from August

new malayalam movie theatre release date

Open Cinema Theatres from August / സിനിമ തീയറ്ററുകൾ തുറക്കണമെന്ന നിർദേശവുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. കഴിഞ്ഞ ദിവസം CII മീഡിയ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മന്ത്രാലയം സെക്രട്ടറി അമിത് ഖാരെ, ഇത്തരമൊരു നിർദേശം ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ വച്ചത്.

സാമൂഹിക അകലം അടക്കം കൃത്യമായ പ്രതിരോധ നിയന്ത്രണങ്ങൾ ഉറപ്പാക്കി ഓഗസ്റ്റ് ഒന്നു മുതൽ അല്ലെങ്കിൽ ഓഗസ്റ്റ് 31നകം തീയറ്ററുകൾ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി നൽകണമെന്നാണ് നിർദേശം.

Also Read / നയൻതാരയെ വച്ച് താരതമ്യം ചെയ്ത വനിതയ്ക്ക് കിട്ടിയത് കിടിലം പണി | Nayanthara fans attacked vanitha vijayakumar on twitter

സീറ്റുകളുടെ ക്രമീകരണം നടത്തുമ്പോൾ ഒന്നിടവിട്ടുള്ള നിരകൾ ഒഴിച്ചിട്ടാകണം ആളുകളെ ഇരുത്തേണ്ടത്. രണ്ടര മീറ്റർ അകലം എന്ന സാമൂഹിക അകല മാനദണ്ഡവും ഇക്കാര്യത്തിൽ കണക്കിലെടുക്കുമെന്നും അമിത് ഖാരെ വ്യക്തമാക്കി.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര മന്ത്രാലയം തന്നെയാണെന്നും പ്രത്യേകം കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ നിർദേശങ്ങളിൽ ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലോക്ക് ഡൗണിൽ പലഘട്ടങ്ങളിലായി ഇളവ് നൽകിയെങ്കിലും തിയറ്ററുകൾക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. ആ സാഹചര്യത്തിലാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുതിയ നിർദേശവുമായെത്തിയിരിക്കുന്നത്.

Open Cinema Theatres from August. Union Ministry of Information and Broadcasting with a proposal to open cinema theaters. The proposal was made by Home Secretary Amit Khare during a meeting with members of the CII Media Committee here yesterday.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

sunny leone in trivandrum kerala
Bollywood Movie

സണ്ണി ലിയോൺ തിരുവനന്തപുരത്ത് | Sunny Leone in Trivandrum

സണ്ണി ലിയോണ്‍ കുടുംബസമേതം തിരുവനന്തപുരത്ത്, ഇനി ഒരുമാസം കേരളത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. മുൻപ് സണ്ണി ലിയോൺ കേരളത്തിലെത്തിയത് ഒരു സ്ഥാപനത്തിന്റെ ...
neyyattinkara gopante aaraattu
Malayalam Movie

നെയ്യാറ്റിൻകര ഗോപനിൽ കെജിഎഫിലെ ഗരുഡയും | Neyyattinkara Gopan

കെജിഎഫ് 1 ലെ പ്രധാന വില്ലന്‍ ഗരുഡയായെത്തിയ രാമചന്ദ്ര രാജു മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ ഒരു പ്രധാന കഥാപാത്രമായി ...