
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററിൽ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതോടെ ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവര്‍മാരുള്ള ലോക നേതാക്കളില്‍ നരേന്ദ്ര മോദി ഒന്നാം സ്ഥാനത്ത്. 64.7 ദശലക്ഷം ഫോളോവര്‍മാരുമായി രണ്ടാം സ്ഥാനത്തായിരുന്ന മോദിയുടെ പേഴ്സണല്‍ അക്കൗണ്ട് ഇതോടെ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. 88.7 ദശലക്ഷം ഫോളോവര്‍മാരായിരുന്നു ട്രംപിന് ഉണ്ടായിരുന്നത്.
അതേസമയം തന്നെ വിലക്കിയ ട്വിറ്ററിനെതിരെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. വിലക്ക് കൊണ്ട് തങ്ങളെ നിശബ്ദരാക്കാന്‍ പറ്റില്ലെന്നും സ്വന്തം പ്ലാറ്റ്ഫോം നിര്‍മിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും ട്രംപ് അറിയിച്ചു.
Also Read | ദിവസേനെ 2 ജി.ബി. സൗജന്യ ഡാറ്റ; പുതിയ തീരുമാനവുമായി തമിഴ്നാട്.
ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോ ചെയ്യപ്പെടുന്ന വ്യക്തികളില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കാണ് ഒന്നാം സ്ഥാനം. 128 മില്യന്‍ ഫോളോവര്മാരുമായാണ് ഒബാമ മുന്നില്‍ നില്‍ക്കുന്നത്. 114 കോടി ഫോളോവര്‍മാരുമായി ജസ്റ്റിന് ബീബറും 109 കോടി ഫോളോവര്‍മാരുമായി കാറ്റി പെറിയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
News Summary: Narendra Modi has topped the list of world leaders with the most followers on Twitter. Read Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam | Sports News Malayalam.