India

ആദായ നികുതി റിട്ടേൺ; ഫയൽ ചെയ്യേണ്ട കാലാവധി നീട്ടി: കേന്ദ്ര മന്ത്രി

new income tax return file date renewed november 30
new income tax return file date renewed november 30

ഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട കാലാവധി നവംബർ 30 വരെ നീട്ടി. ജൂലൈ 31-നും ഒക്ടോബര്‍ 31-നും ഇടയിൽ സമര്‍പ്പിക്കേണ്ട നികുതി നവംബര്‍ 30-മുൻപ് സമര്‍പ്പിച്ചാല്‍ മതി. ടാക്സ് ഓഡിറ്റിന് ഒക്ടോബർ 31 വരെ സാവകാശം.

Also Read | ജാമ്യമില്ലാതെ മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പ: കേന്ദ്രമന്ത്രി

ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ നികുതിദായകർക്ക്, നികുതി റിട്ടേൺ ചെയ്യാൻ ഉള്ള കാലാവധി നീട്ടി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി ആണ് കാലാവധി കേന്ദ്രസർക്കാർ നീട്ടിനൽകിയത്.

ടിഡിഎസ്, ടിസിഎസ് നിരക്കുകൾ 25 ശതമാനം കുറച്ചു. 2021 മാർച്ച് 31 വരെ ഇതിന് പ്രാബല്യം ഉണ്ടായിരിക്കും. 50,000 കോടി രൂപയാണ് ഇതിനായി വേണ്ടി വരിക. പുതിയ നിരക്ക് വ്യാഴാഴ്ച നിലവിൽ വരും. വാടക, പലിശ, ഫീസുകൾ, കമ്മീഷൻ തുടങ്ങിയവയിലാണ് ടിഡിഎസ് ഈടാക്കുന്നത്.

Also Read | സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചു. പുതുക്കിയ മദ്യ വിലവിവര പട്ടിക പുറത്ത് വിട്ട് ബിവറേജസ്

You may also like

More in:India

Comments are closed.