India

പെണ്‍കുട്ടികൾക്ക് ഇനി 18 വയസിൽ കല്യാണം കഴിക്കാൻ കഴിയില്ല

new marriage act india girls age revised

New marriage act in india 2020 / പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിൽ മാറ്റംവരുത്താൻ ഒരുങ്ങി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനു ശേഷം നിർണായകമായ തീരുമാനങ്ങൾ പുറത്തുവരുന്നത്. പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക, ഉന്നത വിദ്യാഭ്യാസം എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയര്‍ത്താന്‍ കേന്ദ്രം ആലോചിക്കുന്നത്. The Central Government plans to revise women’s legal age for marriage from 18 to 21

നിലവിൽ ഇതുസംബന്ധിച്ച പഠനത്തിന് വേണ്ടി വിദഗ്‌ധ സമിതിയെ നിയമിച്ചിരിക്കുകയാണ് ആ റിപ്പോർടിനനുസരിച്ചായിരിക്കും തീരുമാനം. സാമൂഹിക പ്രവര്‍ത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയാണ് റിപ്പോർട്ട് തായ്യാറാക്കുന്നത്. 1929ലെ ശാരദ ആക്ടിൽ ഭേദഗതി വരുത്തി 1978ലാണ് പെൺകുട്ടികളുടെ വിവാഹപ്രായം 15ൽനിന്ന് 18 ആയി ഉയർത്തിയത്. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21 ഉം ആണ്.

ശൈശവ വിവാഹ നിരോധന നിയമത്തിൽ ഭേദഗതി വരുത്തി. ശൈശവ വിവാഹങ്ങൾക്ക് പ്രേരിപ്പിക്കുകയും അത് നടത്തുകയും ചെയ്യുന്നവർക്കുള്ള ശിക്ഷ 2 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് 7 വർഷം തടവും 7 ലക്ഷം രൂപ പിഴയുമാക്കും.

Also Read | പവിഴപ്പുറ്റിൽ ഇടിച്ച് 4000 ടൺ ഇന്ധനവുമായി സഞ്ചരിച്ച കപ്പൽ രണ്ടായി പിളർന്നു

സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായത്തിൽ മാറ്റം വരണമെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമനും (Nirmala Sitaraman) ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വിവാഹപ്രായത്തിൽ മാറ്റം വരുത്താൻ കേന്ദ്ര തീരുമാനിക്കുന്നത്.

New marriage act in india 2020. The Central Government plans to revise women’s legal age for marriage from 18 to 21

You may also like

More in:India

Comments are closed.