India

സിഗരറ്റ് പായ്ക്കറ്റുകൾക്ക് ഇനി മുതൽ പുതിയ മുന്നറിയിപ്പ് സന്ദേശം | New warning message in cigarettes and other tobaccos

New warning message in cigarettes

New warning message in cigarettes and other tobaccos / വർഷങ്ങളായി നമ്മൾ കാണുകയും, കേൾക്കുകയും ചെയ്യുന്ന മുന്നറിയിപ്പായിരുന്നു പുകയില ക്യാൻസറിന് കാരണമാകുന്നു എന്നതു എന്നാൽ ഇനി മുതൽ പുതിയ സന്ദേശവും ചിത്രങ്ങളും നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

സിഗരറ്റിലും മറ്റ് പുകയില ഉൽപന്നങ്ങളിലും മേലുള്ള ( പാക്കേജിംഗ്, ലേബലിംഗ് ). 2008 ലെ ചട്ടങ്ങൾ അനുസരിച്ച് എല്ലാ പുകയില ഉൽപന്നങ്ങൾക്കും ഈ വർഷം ഡിസംബർ 1 മുതൽ പുതിയ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പായ്ക്കറ്റുകളിൽ അച്ചടിക്കുന്ന വാചക സന്ദേശങ്ങൾ ഇവയാണ് – “പുകയില വേദനാജനകമായ മരണത്തിന് കാരണമാകുന്നു”. നിലവിൽ “പുകവലി തൊണ്ടയിലെ ക്യാൻസറിന് കാരണമാകുന്നു” എന്നാണ് മുന്നറിയിപ്പ് നൽകുന്നത്.

Also Read / How to Consult Doctor Online Free | എങ്ങനെയാണ് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കാണുന്നത് ?

സിഗരറ്റ് അല്ലെങ്കിൽ ഏതെങ്കിലും പുകയില ഉൽപന്നങ്ങൾ, ഉത്പാദനം, വിതരണം എന്നിവയിൽ നേരിട്ടോ അല്ലാതെയോ ഏർപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയും എല്ലാ പുകയില ഉൽ‌പന്ന പാക്കേജുകളിലും നിർദ്ദിഷ്ട ആരോഗ്യ മുന്നറിയിപ്പുകൾ കൃത്യമായി എഴുതിയിട്ടുണ്ടെന്ന് ഉറപ്പാക്കും.

സിഗരറ്റ്, മറ്റ് പുകയില ഉൽ‌പന്ന നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള നിയമങ്ങൾ ലംഘിച്ചാൽ, തടവ് അല്ലെങ്കിൽ പിഴയോടുകൂടിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്ന് മന്ത്രാലയം അറിയിച്ചു.

New warning message in cigarettes and other tobaccos. The text messages that will be printed on the packs are – ‘tobacco causes painful death’.

You may also like

More in:India

Comments are closed.