India

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ടിൽ കേരളത്തിലെ 6 ജില്ലകൾ കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകൾ.

hotspot districts in india
hotspot districts in india

ലോക്ക് ഡൗൺ രണ്ടാം ഘട്ടത്തിൻ്റെ തുടക്കത്തിൽ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി, വൈറസ് വ്യാപനത്തെ മൂന്ന് സോണുകളിയായി തിരിച്ചു. ഹോട്ട്സ്പോട്ട് ജില്ലകൾ, ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകൾ, ഗ്രീൻ സോൺ ജില്ലകൾ.

നേരത്തെ കേസുകൾ റിപ്പോർട്ട് ചെയ്യുകയും എന്നാൽ ഇപ്പോൾ മറ്റ് കേസുകൾ ഒന്നും ഇല്ലാത്ത ജില്ലയാണ് ഹോട്സ്പോട്ട് അല്ലാത്ത ജില്ലകൾ. ഇതുവരെ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്യാത്ത ജില്ലകളെ ഗ്രീൻസോൺ ആയും പ്രഖ്യാപിച്ചു.

രാജ്യത്തെ 170 ജില്ലകളെ ഹോട്ട്സ്പോട്ട് ജില്ലകൾ ആയി കണ്ടെത്തി. കേരളത്തിലെ ആറ് ജില്ലകൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ലകളുടെ ഗണത്തിൽ ഉണ്ട്. കാസർഗോഡ്, കണ്ണൂർ, എറണാകുളം, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവയാണ് ഹോട്ട്സ്പോട്ട് ജില്ലകൾ. വയനാട് ചെറിയ രീതിയിൽ ബാധിച്ച ജില്ലകളുടെ പട്ടികയിൽ ഉണ്ട്.

തൃശൂർ, കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകൾ ആണ് ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകൾ. കേരളത്തിൽ നിന്നും കോഴിക്കോട് ഗ്രീൻ സോൺ മേഖലയിൽ ആണ്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ കൂടുതൽ ജില്ലകളും ഹോട്ട്സ്പോട്ട് മേഖലയിൽ ആണ്. തമിഴ്‌നാട്ടിലെ 38 ജില്ലകളിൽ 22 ഉം ഹോട്സ്പോട്ട് ജില്ലകളാണ്.

You may also like

More in:India

Comments are closed.