India

കൊവിഡിനെ അടിയന്തരമായി പ്രതിരോധിക്കുന്നതിനും ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിനുമായി 15,000 കോടി രൂപ

coronavirus emergency package
coronavirus emergency package

കൊവിഡിനെ അടിയന്തരമായി പ്രതിരോധിക്കുന്നതിനും ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിനുമായി 15,000 കോടി രൂപ നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭാ ബുധനാഴ്ച അംഗീകാരം നൽകി.

7,774 കോടി രൂപ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടിയും ബാക്കി തുക മൂന്ന് ഘട്ടങ്ങളായി വിനയോഗിക്കും. കോവിഡ് വ്യാപനം തടയുക എന്നതാണ് പ്രധാന ലക്‌ഷ്യം.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ആരോഗ്യരംഗത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ലാബുകളുടെ എണ്ണം വർധിപ്പിക്കുക, അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ശേഖരിക്കുക, ബയോ സെക്യൂരിറ്റി, മഹാമാരി ഗവേഷണം തുടങ്ങിയവയാണ്. ഇതിനായി 3000 കോടി രൂപ അധിക ഫണ്ട് സംസ്ഥാനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാക്കേജിന് അംഗീകാരം നൽകിയതായി കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

You may also like

air india one plane interior
India

എയർ ഇന്ത്യ വണിന്റെ രഹസ്യങ്ങൾ ചോർന്നു; ഗുരുതര വീഴ്ച

ഇന്ത്യൻ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും മറ്റ് സംസ്ഥാന പ്രമുഖരെയും ഔദ്യോഗിക ചുമതലകൾക്കായി എത്തിക്കുന്ന എയർ ഇന്ത്യ വൺ വിമാനത്തിന്റെ ആകർഷകമായ ഇന്റീരിയർ ...
North Indian States Boycotts Chinese Goods This Diwali
India

ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദീപാവലി ആഘോഷങ്ങള്‍ക്ക് ചൈനീസ് (Chinese) ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ചന്തകളിലും മാര്‍ക്കറ്റുകളിലും ചൈനീസ് ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുകയാണെന്ന് ...

More in:India

Comments are closed.