
No Lockdown after July 31 India / ജൂലൈ 31 ന് ശേഷം ലോക്ക് ഡൗൺ പൂർണ്ണമായും നീക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജൂലൈ 31 ന് ശേഷം രാജ്യത്തെ സിനിമാ തീയറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും. അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കും.
ജൂലൈ 31നുള്ളില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. ജൂലൈ 15ന് തന്നെ നടപടികളാരംഭിച്ച് 31ന് ശേഷം സര്‍വീസ് ആരംഭിക്കാനാണ് നീക്കം. പരിശോധന നടത്തി 48-72 മണിക്കൂറിനുള്ളിലാണ് യാത്ര ചെയ്യാന്‍ അനുവദിക്കുക. ടെസ്റ്റിനുള്ള സൗകര്യം വിമാനത്താവളത്തിലൊരുക്കും. 500 രൂപയാണ് ചെലവ്.
Also Read / ആശങ്കയോടെ ലോകം: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.3 കോടിയായി | Top 10 Coronavirus Countries World
കൊവിഡ് പരിശോധനാ നെഗറ്റീവ് ആയവരെയാകും വിമാനത്താവളത്തിലേക്ക് കടത്തിവിടുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തീയറ്ററിലേക്കും പ്രവേശിപ്പിക്കില്ല. 15നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും തിയറ്ററിൽ പ്രവേശിക്കാൻ അനുമതി നൽകുന്നത്.
തീയറ്ററിലെ സീറ്റുകള്‍ പ്രത്യേകം ക്രമീകരിക്കണം, നിശ്ചിത അകലവും പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ തിയറ്ററുകൾക്ക് നൽകും. നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാത്ത തിയറ്ററുകൾ തുറക്കാൻ അനുവദിക്കില്ല.