India

കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ അവസാനം | Pranab Mukherjee

Pranab-Mukherjee-former-President

Pranab Mukherjee former President dies aged 84 / 1969ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ മിഡ്‌നാപുരില്‍ വി.കെ. കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചുകൊണ്ടാണ് പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയത്തിലെത്തുന്നത്. ആ തെരഞ്ഞെടുപ്പിലെ വന്‍ വിജയം പ്രണബിനെ ഇന്ദിരാ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും സന്തത സഹചാരിയുമാക്കി.

എഴുപതിന്റെ തുടക്കം മുതല്‍ ഒന്നര പതിറ്റാണ്ട് ഇന്ദിരാ ഗാന്ധിയുടെ വലംകൈയ്യായിരുന്ന പ്രണബ് ഇന്ദിരയ്ക്ക് ശേഷം പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നെങ്കിലും അങ്ങനെയുണ്ടായില്ല. ഒരുകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ അതികായനായ പ്രണബ് മുഖര്‍ജി വിടവാങ്ങുമ്പോള്‍ 1970 മുതലുള്ള പാര്‍ട്ടിയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഏടാണ് ഇല്ലാതാകുന്നത്.

1969ല്‍ രാജ്യസഭാംഗമായാണ് പാര്‍ലമെന്ററി രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. 1973ല്‍ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ പിന്നില്‍ ഉറച്ചുനിന്നു. 1982 മുതല്‍ 84 വരെയുള്ള കാലത്ത് ധനമന്ത്രിയായി. അക്കാലത്ത് മന്ത്രിസഭയിലെ പ്രമുഖന്‍ എന്നതിന് പുറമെ പാര്‍ട്ടിയുടെ രാഷ്ട്രീയ നയരൂപവത്കരണത്തിന്റെ കേന്ദ്രബിന്ദു കൂടിയായിരുന്നു പ്രണബ്.

ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകുമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നകാലത്ത് സംഭവിച്ചത് മറിച്ചായിരുന്നു. അദ്ദേഹം കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി രൂപീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ അധികം വൈകാതെ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായി. പിന്നീട് റാവു സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി.

2004 മുതല്‍ 2012 വരെ വിവിധ യുപിഎ സര്‍ക്കാരുകളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പിന്നില്‍ രണ്ടാമന്‍. വിദേശ കാര്യം, പ്രതിരോധം, ധനകാര്യം തുടങ്ങി വിവിധ ഘട്ടങ്ങളില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത പ്രണബ് 2012ല്‍ ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു.

2008ല്‍ പ്തമവിഭൂഷണ്‍ നല്‍കിയും 2019ല്‍ ഭാരതരത്ന നല്‍കിയും രാജ്യം പ്രണബ് മുഖര്‍ജിയെ ആദരിച്ചു. ഭാര്യ സുവ്റ മുഖര്‍ജി 2015ല്‍ അന്തരിച്ചു. ശര്‍മിഷ്ഠ മുഖര്‍ജി, അഭിജിത്ത് മുഖര്‍ജി, ഇന്ദ്രജിത്ത് മുഖര്‍ജി എന്നിവരാണ് മക്കള്‍.

Pranab Mukherjee former President dies aged 84. Pranab Mukherjee: The Citizen President who could not become the people’s Prime Minister

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

covid vaccine india
India

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്സീൻ സ്വീകരിക്കുന്ന രാജ്യങ്ങൾ ഇവയാണ്

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ വൈറസ് വാക്സിനുകൾ ( Covid Vaccine ) കയറ്റുമതി ചെയ്യാൻ തുടങ്ങി. ആഗോളതലത്തിൽ ഇന്ത്യ ...
bjp tmc fight west bengal
India

മിനി പാക്കിസ്ഥാനിൽ നിന്നുള്ളവർ ആക്രമിച്ചു | Mini Pakistan

തിങ്കളാഴ്ച കൊൽക്കത്തയിൽ നടന്ന ബി.ജെ.പി. റാലിക്കിടെ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ ബിജെപി പ്രവർത്തകരെ കല്ലെറിഞ്ഞു. റാലിയിൽ കേന്ദ്രമന്ത്രി ദേബശ്രീ ചൗദരി, ...