India

റഫാൽ വിമാനങ്ങൾ നാളെ ഇന്ത്യയിൽ എത്തും | Rafael aircraft arrived India tomorrow

Rafael aircraft arrived India tomorrow / ഫ്രാന്‍സില്‍നിന്ന് വ്യോമസേനയ്ക്കായി വാങ്ങിയ റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ അഞ്ചെണ്ണമാണ് ഇന്ത്യലെത്തുക. ഫ്രാന്‍സില്‍നിന്ന് പുറപ്പെട്ട വിമാനങ്ങള്‍ യു.എ.ഇ. യിലെ അൽ ദഫ്‌റ എയർ ബേസിൽ നിന്നും നാളെ ഇന്ത്യയിലേക്ക് പുറപ്പെടും.

ഇന്ധനം നിറച്ചതിന് ശേഷം അവിടെനിന്ന് ഇന്ത്യയിലെ അംബാല വ്യോമസേനാ താവളത്തിലേക്ക് വിമാനങ്ങളെത്തും. നിലവില്‍ 12 പൈലറ്റുമാര്‍ റഫാല്‍ പറത്താനുള്ള പരിശീലനം നേടിയിട്ടുണ്ട്. 36 വിമാനങ്ങളില്‍ 30 എണ്ണം യുദ്ധമുഖത്തുപയോഗിക്കാനുള്ളതും ആറെണ്ണം പരിശീലനങ്ങള്‍ക്കുവേണ്ടിയുമാകും ഉപയോഗിക്കുക.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് റഫാല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് സ്വന്തമാകുന്നത്. ഇന്ത്യ ആവശ്യപ്പെട്ട ഫീച്ചറുകളും പുതിയ റഫാലില്‍ ഉണ്ട് എന്നതാണ് പ്രധാന പ്രത്യേകത.

ഇന്ന് ലോകത്ത് റഫാല്‍ ഉപയോഗിക്കുന്നത് ഫ്രഞ്ച് വ്യോമ – നാവിക സേനകള്‍, ഈജിപ്ത് , ഖത്തർ വ്യോമസേനകള്‍ എന്നിവരാണ്. വിമാനത്തിന്റെ നീളം 15.27 മീറ്ററും, വേഗം മണിക്കൂറിൽ 1912 കിലോമീറ്ററും ആണ്. 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന വിമാനങ്ങളെ വൈകാതെ ലഡാക്ക് മേഖലയിൽ വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് 36 റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ സ്ഥാപക ദിനത്തിലാണ് വിമാനങ്ങൾ രാജ്നാഥ് സിംഗ് ഏറ്റുവാങ്ങിയത്.

More in:India

kangana ranaut news
India

കർഷകരെ തീവ്രവാദികൾ എന്നധിക്ഷേപിച്ച കങ്കണയ്ക്കെതിരെ കേസ് | Kangana Ranaut

Karnataka Court Orders Case Against Kangana Ranaut | കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിനെതിരെ അധിക്ഷേപവുമായി ...

Comments are closed.

0 %