
Ragini Dwivedi Actress Arrest / കന്നഡ ചലച്ചിത്ര മേഖലയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നടി രാഗിണി ദ്വിവേദി രണ്ടാം പ്രതി. ലഹരി ഇടപാടിലെ മുഖ്യ കണ്ണിയെന്ന് കരുതുന്ന ശിവപ്രകാശാണ് കേസിലെ ഒന്നാം പ്രതി. ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രാഗിണിയടക്കം 12 പേരെ കേസില്‍ പ്രതി ചേര്‍ത്താണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
ഇന്നലെ അറസ്റ്റിലായ ആഫ്രിക്കന്‍ സ്വദേശി ലോം പെപ്പര്‍ സാ൦ബയ്ക്ക് ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള ഇടപാടിന്റെ തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ഡല്‍ഹി സ്വദേശിയും ലഹരി പാര്‍ട്ടികളുടെ സംഘാടകനുമായ വീരേന്‍ ഖന്നയാണ് മൂന്നാം പ്രതി.
വിവേക് ഒബ്റോയിയുടെ ബന്ധുവായ ആദിത്യ ആല്‍വയും പ്രതിപട്ടികയിലുണ്ട്. രാഗിണിയുടെ സുഹൃത്ത് രവി ശങ്കറുമായി ഇയാള്‍ പലതവണ ഇടപാടുകള്‍ നടത്തിയതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കന്നഡ സിനിമാ മേഖലയിലെ ലഹരി റാക്കറ്റിന്റെ കണ്ണികളെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും ആന്റി നാര്‍ക്കോട്ടിക്സ് വിംഗും വ്യാപകമായി റെയ്ഡുകള്‍ നടക്കുന്നുണ്ട്.