India

രജനികാന്തിനെ ശാസിച്ച് മദ്രാസ് ഹൈക്കോടതി | Rajinikanth

Rajanikanth news today malayalam

Rajinikanth warned by Madras HC | കോവിഡ് കാലത്ത് തന്റെ കല്യാണമണ്ഡപത്തിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രജനികാന്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നികുതി ഇളവ് വേണമെങ്കിൽ ഇക്കാര്യം ആവശ്യപ്പെട്ട് കോർപ്പറേഷന് തന്നെ വീണ്ടും കത്തയക്കണമെന്ന് രജനീകാന്തിനോട് കോടതി നിർദ്ദേശിച്ചു.

മാർച്ച് 24 മുതൽ കല്യാണമണ്ഡപത്തിൽ നിന്ന് വരുമാനം ലഭിച്ചില്ലെന്നും നികുതി ഒഴിവാക്കാൻ കോർപ്പറേഷനോട് നിർദ്ദേശിക്കണം എന്നുമായിരുന്നു രജനീകാന്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സെപ്റ്റംബർ 28ന് അയച്ച കത്തിൽ മറുപടി ലഭിച്ചില്ലെന്നും രജനീകാന്ത് കോടതിയിൽ ചൂണ്ടിക്കാട്ടി.

Also Read | സംഘികളുടെ ആക്രമണം പരസ്യം പിൻവലിച്ച് തനിഷ്‌ക്ക്

കൃത്യമായ നടപടിക്ക് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് സമയം അനുവദിക്കണമെന്ന് കോടതി നിലപാടെടുത്തു. ധൃതി കാണിച്ച് കോടതിയെ – സമീപിക്കുകയല്ല വേണ്ടതെന്നും മദ്രാസ് ഹൈക്കോടതി ശാസിച്ചു.

You may also like

More in:India

Comments are closed.