
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ (57) കോവിഡ് ബാധിച്ച് അന്തരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ദാമോദര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു.
തമിഴ്നാട് സെക്രട്ടറിയേറ്റിലെ 127 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മധുര സ്വദേശിയായിരുന്ന ഇദ്ദേഹം ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച മാത്രം 48 മരണങ്ങൾ ആണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 528 ആയി ഉയർന്നു. കോവിഡ് -19 കേസുകളുടെ എണ്ണം ഇപ്പോൾ 48,019 ആയി. തിങ്കളാഴ്ച മുതൽ 1,515 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
ചെന്നൈയിൽ ഇന്ന് 900 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് 34,245 ആണ്.