India

മുടിവെട്ടാൻ ആധാർ കാർഡ് നിർബന്ധമാക്കി ഒരു സംസ്ഥാനം

tamilnadu new lockdown guideline for salon spa

ചെ​ന്നൈ: മു​ടി​വെട്ടാൻ ആധാർ കാർഡ് നിർബന്ധമാക്കി ചെന്നൈ. കൊറോണ ഏറ്റവും മോശമായി ബാധിച്ച സ്ഥലങ്ങളിൽ ഒന്നാണ് ചെന്നൈ. തമിഴ്‌നാട്ടിലെ മൊത്തം രോഗികളിൽ പകുതിയോളം ചെന്നൈയിൽ ആണ്. കഴിഞ്ഞ ദിവസം മുതൽ ബാർബർ ഷോപ്പുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.

Also Read | നിസാർഗ: തെക്ക് കിഴക്കൻ അറബിക്കടലിലെ തീവ്രന്യൂനമർദം; യെല്ലോ അലേർട്ട്, മുന്നറിയിപ്പ് !!

രോഗ വ്യാപനം തടയുന്നതിൻറെ ഭാഗമായി, മു​ടി വെട്ടുവാനായി സ​ലൂ​ണു​ക​ളി​ല്‍ എത്തുന്നവരുടെ പേ​ര്, വി​ലാ​സം, ഫോ​ണ്‍ നമ്പർ, ആ​ധാ​ര്‍ കാ​ര്‍​ഡ് ന​മ്പ​ര്‍ തുടങ്ങിയ വിവരങ്ങൾ ശേ​ഖ​രി​ക്ക​ണ​മെ​ന്നും അ​തി​നു ശേ​ഷം മാ​ത്ര​മേ സ​ര്‍​വീ​സ് ചെയ്യുവാൻ പാടുള്ളൂ എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു മാത്രമേ പ്രവർത്തിക്കാൻ സാധിക്കു.

You may also like

More in:India

Comments are closed.