India

കള്ളുകുടി പതിവാക്കിയാൽ ക്യാൻസറിനെ തുരത്താം | Toddy Drinking Avoid Cancer

toddy drinking avoid cancer

Toddy Drinking Avoid Cancer | കള്ളുകുടി പതിവാക്കിയാൽ കാൻസർ ഉൾപ്പെടെ പതിനഞ്ചോളം രോഗങ്ങളെ തുരത്താമെന്ന് തെലങ്കാന എക്സൈസ് മന്ത്രി വി. ശ്രീനിവാസ് ഗൗഡ് ( Srinivas Goud ). പനയിൽ നിന്ന് പ്രകൃതിദത്തമായെടുക്കുന്ന കള്ളിന് ഔഷധമൂല്യമുണ്ട് ഇത് പതിവായി കുടിച്ചാൽ രോഗങ്ങളെ തുരത്താമെന്ന് പഠനങ്ങൾ വഴി തെളിഞ്ഞിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

Toddy Drinking Avoid Cancer. People traveling in Mercedes Benz are interested in drinking toddy.

“പാവപ്പെട്ടവരുടെ മദ്യം എന്നാണ് കള്ള് ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ മെഴ്സിഡസ് ബെൻസിൽ സഞ്ചരിക്കു‌ന്ന ആളുകൾ പോലും കള്ളുകുടിക്കാൻ താത്പ്പര്യം കാണിക്കുന്നുണ്ട്. പതിനഞ്ചോളം രോഗകൾ ഭേദമാക്കാനുള്ള കഴിവ് കള്ളിനുണ്ട്. കള്ള് പതിവായി ഉപയോഗിച്ചാൽ കാൻസർ പോലും ഭേദമാക്കാം” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Also Read | വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ഭാര്യ പോയി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

നേരത്തെ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ വൈൻ ഷോപ്പുകൾ അടച്ച അവസരത്തിൽ എല്ലാ ജില്ലകളിലും മദ്യത്തിന് പകരമായി കള്ളുവിൽപ്പന നടത്താനുള്ള അനുമതി കള്ളുചെത്തുകാർക്ക് നൽകുമെന്നും ഗൗഡ് അറിയിച്ചിരുന്നു.

ജൂണിൽ നീര ഉൽപ്പന്നങ്ങളും ഇവിടെ വിപണിയിലിറക്കിയിരുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മെഗ്രൈൻ അടക്കമുള്ളവയ്ക്കും ഇത് ഗുണകരമാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. കിഡ്നി സ്റ്റോണുകളെ ഇല്ലാതാക്കാനും പ്രമേഹത്തെ നേരിടാനും മൂത്രനാളി പൂർണ്ണ ആരോഗ്യത്തോടെ നിലനിർത്താനും നീര സഹായിക്കുമെന്നായിരുന്നു ഈ ഉത്പ്പന്നങ്ങൾ പുറത്തിറക്കി കൊണ്ട് എക്സൈസ് മന്ത്രി പറഞ്ഞത്.

You may also like

More in:India

Comments are closed.