India

ജനശതാബ്ദി എക്സ്‌പ്രസ്, നേത്രാവതി, മംഗള, തുരന്തോ എന്നിവ സർവ്വീസ് പുനരാരംഭിക്കുന്നു.

train-services-resumes-in-kerala-from-june-1
train services resumes in kerala from june 1

തിരുവനന്തപുരം – കോഴിക്കോട്, തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസ് സർവീസ് വീണ്ടും ആരംഭിക്കുന്നു. ജൂൺ 1 മുതൽ ആണ് സർവീസുകൾ ആരംഭിക്കുന്നത്. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എല്ലാദിവസവും സർവ്വീസ് നടത്തും. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി ആഴ്ചയിൽ 5 ദിവസം സർവ്വീസ് നടത്തും. ദിവസേന 200 ട്രെയിനുകൾ സർവീസ് നടത്തും എന്ന് റയിൽവേ അറിയിച്ചു.

മുംബൈ ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്സ്
നിസാമുദ്ദീൻ – എറണാകുളം തുരന്തോ എക്സ്പ്രസ്സ്
നിസാമുദ്ദീൻ – എറണാകുളം മംഗള എക്സ്പ്രസ്സ്
കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്
കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്
എന്നിവയാണ് കേരളത്തിൽ സർവ്വീസ് നടത്തുന്ന ട്രെയിനുകൾ.

Also Read | കേരളത്തിൽ ഇന്ന് വീണ്ടും കോവിഡ് മരണം; മുംബൈയിൽ നിന്നും എത്തിയ ആൾ ആണ് മരണപ്പെട്ടത്

ഓൺലൈൻ വഴിമാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ കഴിയൂ. ഓൺലൈൻ ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടില്ല. സമയക്രമത്തിൽ മാറ്റം ഇല്ല. കേരളത്തിൽ 5 ട്രെയിനുകൾ സർവീസ് നടത്തും.

ജൂൺ ഒന്ന് മുതൽ സർവീസ് ആരംഭിക്കുന്ന ജനശതാബ്ദിയുടെ സമയക്രമം:

തിരുവനന്തപുരം – കോഴിക്കോട്

തിരുവനന്തപുരത്ത് നിന്നും രാവിലെ 5.55 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15 ന് കോഴിക്കോട് എത്തും.
കോഴിക്കോട് നിന്നും ഉച്ചയ്ക്ക് 1.45 ന് പുറപ്പെട്ട് രാത്രി 9.35 ന് തിരുവനന്തപുരത്ത് എത്തും.

തിരുവനന്തപുരം – കണ്ണൂർ

തിരുവനന്തപുരത്ത് നിന്നും ഉച്ചയ്ക്ക് 2.45 ന് പുറപ്പെട്ട് രാത്രി 12.20 ന് കണ്ണൂർ എത്തും.
കണ്ണൂര് നിന്നും രാവിലെ 4.50 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.45 ന് തിരുവനന്തപുരത്ത് എത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

covid vaccine india
India

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്സീൻ സ്വീകരിക്കുന്ന രാജ്യങ്ങൾ ഇവയാണ്

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ വൈറസ് വാക്സിനുകൾ ( Covid Vaccine ) കയറ്റുമതി ചെയ്യാൻ തുടങ്ങി. ആഗോളതലത്തിൽ ഇന്ത്യ ...
bjp tmc fight west bengal
India

മിനി പാക്കിസ്ഥാനിൽ നിന്നുള്ളവർ ആക്രമിച്ചു | Mini Pakistan

തിങ്കളാഴ്ച കൊൽക്കത്തയിൽ നടന്ന ബി.ജെ.പി. റാലിക്കിടെ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ ബിജെപി പ്രവർത്തകരെ കല്ലെറിഞ്ഞു. റാലിയിൽ കേന്ദ്രമന്ത്രി ദേബശ്രീ ചൗദരി, ...