India

വീസ കാലാവധി കഴിഞ്ഞവർക്ക് യു.എ.ഇ. നൽകിയിരുന്ന ഇളവുകൾ റദ്ദാക്കി; ഇനി എന്ത് ചെയ്യണം എന്നറിയാം | UAE Cancelled Visa Concessions

UAE Cancelled Visa Concessions

UAE Cancelled Visa Concessions / കൊറോണ വൈറസ് പാശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരുന്ന വിസാ ഇളവുകളില്‍ യുഎഇ ഭേദഗതി വരുത്തി. താമസ വിസ, എന്‍ട്രി പെര്‍മിറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച മുഴുവന്‍ തീരുമാനങ്ങളും റദ്ദാക്കി. ഞായറാഴ്ച മുതല്‍ എല്ലാ വിസാ സേവനങ്ങള്‍ക്കും ഫീസും പിഴയും ഈടാക്കാനും മന്ത്രിസഭ അനുമതി നല്‍കി.

ഞായറാഴ്ച മുതല്‍ ഫെഡറല്‍ അതോറിറ്റി വിസ പുതുക്കാനുള്ള അപേക്ഷ സ്വീകരിക്കും. മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ കാലാവധി കഴിഞ്ഞ റെസിഡന്‍സി വിസകള്‍ക്കും ഐഡി കാര്‍ഡുകള്‍ക്കുമുള്ള അപേക്ഷയാണ് ഈ മാസം സ്വീകരിക്കുക.

മേയില്‍ കാലാവധി കഴിഞ്ഞവക്ക് ആഗസ്ത് എട്ടു മുതലും ജൂണ്‍ 1 നും ജൂലൈ 11 നും ഇടയില്‍ കാലാവധി കഴിഞ്ഞ സെപ്തംബര്‍ 10 മുതലും പുതുക്കാന്‍ അപേക്ഷിക്കാം. ജൂലൈ 12 നു ശേഷം കാലാവധി കഴിയുന്നവക്ക് അതേ ദിവസങ്ങളില്‍ അപേക്ഷിക്കാം.

താമസവിസാ കലാവധി മാര്‍ച്ച് ഒന്നിന് അവസാനിച്ച, രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ക്കും യുഎഇക്ക് പുറത്ത് ആറു മാസത്തിലേറെയായി തുടരുന്നവര്‍ക്കും തിരിച്ചുവരാന്‍ ഒരുനിശ്ചിത സമയം അനുവദിക്കും.

Also Read / ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങൾ ഇടവേളക്ക് ശേഷം തിരിച്ചു വരുന്നു | India vs Australia T20 Matches October 2020

അവരുടെ രാജ്യത്തുനിന്ന് യുഎഇയിലേക്ക് വ്യോമയാന ഗതാഗതം പുനസ്ഥാപിക്കുന്ന തീയതി മുതലാണ് നിശ്ചിത സമയം നല്‍കുക. യുഎഇ പൗരന്മാര്‍, ജിസിസി പൗരന്മാര്‍, ആറ് മാസത്തില്‍ താഴെ യുഎഇയ്ക്ക് പുറത്ത് താമസിച്ച റെസിഡന്റ് വിസക്കാര്‍ എന്നിവര്‍ക്ക് രേഖകള്‍ പുതുക്കുന്നതിനായി രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍ ഒരു മാസത്തെ സമയം അനുവദിച്ചു.

രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയ പാശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ രാജ്യത്തിനു അകത്തുള്ള താമസക്കാര്‍ക്ക് വിസ, എന്‍ട്രി പെര്‍മിറ്റ്, ഐഡി കാര്‍ഡ് എന്നിവയുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. ഇത് റദ്ദാക്കി പകരം വിസ പുതുക്കുന്നതിന് മൂന്നു മാസത്തെ സാവകാശം നല്‍കി.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:India

Comments are closed.