India

ധാരാവി ഇന്ത്യയുടെ ദുഃഖം ആകുമോ ? കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നു.

dharavi covid spread
dharavi covid spread

ഏഷ്യയിലെ ഏറ്റവും വലിയ കോളനിയായ ധാരാവിയിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് മഹാരാഷ്ട്ര വലിയ ഭീതിയിൽ ആയത്. ഏകദേശം 8 ലക്ഷത്തോളം പേരാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്. ഇപ്പോൾ 100 ൽ അധികം കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ ധാരാവിയിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കേസുകളുടെ എണ്ണം 100 കടന്നത്, മരിച്ചവരുടെ എണ്ണം 10 ആയി. കഴിഞ്ഞ ശനിയാഴ്ച്ച ധാരാവിയിൽ ഡോക്ടർ മാരുടെ ഒരു സംഘം വ്യാപക കോവിഡ് പരിശോധന നടത്തിയിരുന്നു. പക്ഷെ അത് എത്രത്തോളം പ്രയോജനപ്പെട്ടു എന്ന് വരും ദിവസങ്ങളിൽ അറിയാം.

മറ്റ് രാജ്യങ്ങളിൽ കോവിഡ് പരിശോധനാഫലം വളരെ വേഗത്തിൽ ലഭിക്കുന്നതിനാൽ രോഗികളുടെ എണ്ണം വളരെ വേഗത്തിൽ കൂടിക്കൊണ്ടിരിക്കുന്നു. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും വളരെ വൈകിയാണ് പരിശോധനഫലം ലഭിക്കുന്നത്.

മാത്രമല്ല ഒരു ദിവസം പരിശോധിക്കുന്ന രോഗികളുടെ എണ്ണവും വളരെ കുറവാണ്. ഈ രീതി തുടർന്നാൽ ഇന്ത്യയുടേയും ധാരാവിയുടെയും സ്ഥിതി അറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും.

ധാരാവിയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടെകിൽ ഇന്ത്യയിൽ മറ്റൊരു ഇറ്റലിയോ അമേരിക്കയോ ആവർത്തിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ പ്രസ്‌താവനകൾ കൊണ്ടോ, ലോക്ക് ഡൗൺ കൊണ്ടോ പ്രതിരോധിക്കാനോ പൂർണ്ണമായും നശിപ്പിക്കാനോ കഴിഞ്ഞെന്ന് വരില്ല.

വളരെ വേഗത്തിൽ ഫലം അറിയുന്ന ഉപകരണങ്ങൾ, ആരോഗ്യ പ്രവർത്തകർക്ക് വേണ്ട സുരക്ഷ, ചികിത്സ സൗകര്യം, കാര്യക്ഷമമായ ചികിത്സ ഇവയെല്ലാം ഉണ്ടെങ്കിൽ മാത്രമേ ഈ മഹാമാരിയെ ഇന്ത്യക്ക് നശിപ്പിക്കാൻ കഴിയൂ.

You may also like

More in:India

Comments are closed.