Kerala

അനിൽ അക്കര എം.എൽ.എ.യുടെ വീട്ടിലും അജ്ഞാത രൂപം.

anil-akkara-mla-kovid-19
anil-akkara-mla-kovid-19

അനിൽ അക്കര എം.എൽ.എ.യുടെ വീട്ടിലും അജ്ഞാത രൂപം. പശുത്തൊഴുത്തിൽ പൂച്ചയുടെ തലയും കണ്ടെത്തി. തൃശൂര്‍ പുറനാട്ടുകരയില്‍ അനില്‍ അക്കര എംഎല്‍എ താമസിക്കുന്ന വീട്ടിൽ പശുവിന് കുടിക്കാൻ വെച്ചിരിക്കുന്ന പാത്രത്തിൽ ആണ് പൂച്ചയുടെ തല കണ്ടത്.

ചൊവാഴ്ച്ച പുലർച്ചെ വീടിന് പുറകിലെ പശുതൊഴുത്തിൽ വെള്ള വസ്ത്രം ധരിച്ച ഒരാൾ നിൽക്കുന്നതായി അനിൽ അക്കരെയുടെ ഭാര്യ കണ്ടു. കുറച്ച് കഴിഞ്ഞു അയാൾ അവിടെ നിന്നും നടന്ന് പോകുന്നതും കണ്ടതായി പറയുന്നു.

എല്ലാദിവസവും വെള്ളം മാറ്റാറുള്ള പാത്രത്തിൽ വെള്ളം മാറ്റാൻ ചെന്നപ്പോൾ ആണ് പൂച്ചയുടെ തല കണ്ടത്. പൂച്ചയുടെ തലയും, അവിടെ ആളെ കണ്ടതും ആണ് സംശയാസ്പദമായ സാഹചര്യം ഉണ്ടാക്കിയത്. വാർത്തയിലൂടെ ശ്രദ്ധിക്കപ്പെടാൻ സാമൂഹിക വിരുദ്ധർ ചെയ്തതാണ് എന്നാണ് പോലീസിൻ്റെ നിഗമനം. കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടി എം.എൽ.എ. യുടെ വീട് തെരെഞ്ഞെടുത്തതാകാം.

തൃശ്ശൂർ പേരമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുന്നംകുളത്തും കോഴിക്കോടും അജ്ഞാതരൂപത്തെ കണ്ടെന്ന പേരിൽ നാട്ടുകാർ പരിഭ്രാന്തിയിൽ ആയിരുന്നു. ലോക്ക് ഡൗൺ കാരണം വീട്ടിലിരിക്കേണ്ടി വന്ന സാമൂഹിക വിരുദ്ധരുടെ പരിപാടിയാകാം ഇതെന്ന് പോലീസ് സംശയിക്കുന്നു.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.