Kerala

ഏത് ബാങ്ക് അക്കൗണ്ടിലെ പണവും ഇനി സൗജന്യമായി തപാൽ മാർഗം വീട്ടിൽ എത്തും.

indiapost-payment-bank-kerala
indiapost payment bank kerala

തിരുവനന്തപുരം: കൊറോണ സമയത്ത് ക്ഷേമ പെൻഷൻ, വിധവ പെൻഷൻ ഉൾപ്പെടെ ഉള്ളവ പിൻവലിക്കുന്നതിന് വേണ്ടി സാമൂഹിക അകലം പോലും പാലിക്കാതെ ബാങ്കുകളിൽ വലിയ തിരക്ക് കണ്ടിരുന്നു. അതിന് പരിഹാരമായി ഇനി മുതൽ ബാങ്ക് അകൗണ്ടിൽ ഉള്ള പണം ബാങ്കുകളിൽ പോകാതെ തന്നെ വീട്ടിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി.

ലോക്ക് ഡൗൺ സമയത്ത് ആവശ്യമുള്ള പണം ബാങ്കിലോ എ.ടി.എം.ലോ പോകാതെ സൗജന്യമായി പിൻവലിക്കാൻ കഴിയുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാർ പോസ്റ്റോഫീസുമായി ചേർന്ന് തുടക്കമിട്ടു.

ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫിസിൽ പദ്ധതി ഉത്‌ഘാടനം ചെയ്തു.
ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടിൽ നിന്നും പോസ്റ്റ് ഓഫീസിൽ വിളിച്ചാൽ പോസ്റ്റുമാൻ മുഖേന പണം വീട്ടിൽ എത്തിക്കും.

ആധാർ നമ്പറും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറും കൈവശം ഉണ്ടെകിൽ വീട്ടിൽ എത്തുന്ന തപാൽ ഉദ്യോഗസ്ഥനോട് നമ്പർ പറയുകയും, മൊബൈലിൽ വരുന്ന ഒ.ടി.പി. വെരിഫിക്കേഷന് ശേഷം ബയോമെട്രിക് സ്‌കാനിങ് വഴി വ്യക്തിയെ തിരിച്ചറിഞ് പണം കൈമാറും.

പണം പിൻവലിക്കുന്നതിന് വേണ്ടി അടുത്തുള്ള തപാൽ ഓഫീസുമായോ, ഓരോ തപാൽ ഡിവിഷനിലും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുമായോ ബന്ധപ്പെടണം. കേന്ദ്ര സർക്കാരിന്റെ കീഴിൽ ഉള്ള ഇന്ത്യപോസ്റ് പേയ്‌മെന്റ് ബാങ്ക് സംവിധാനത്തിലൂടെയാണ് പണം നൽകുന്നത്.

സംസ്ഥാനത്തെ വിവിധ പോസ്റ്റൽ ഡിവിഷനുകളുടെ ഹെൽപ്പ്ലൈൻ നമ്പരുകൾ:

തിരുവനന്തപുരം നോർത്ത്: 0471-2464814, 2464794,
തിരുവനന്തപുരം സൗത്ത്: 0471-2471654,
കൊല്ലം: 0474-2760463,
തിരുവല്ല: 0469-2602591,
പത്തനംതിട്ട: 0468-2222255,
ആലപ്പുഴ: 0477-2251540,
ആലുവ: 0484-2620570,
ചങ്ങനാശ്ശേരി: 0481-2424444,
എറണാകുളം: 0484-2355336,
ഇടുക്കി: 0486-2222281,
ഇരിങ്ങാലക്കുട: 0480-2821626,
കോട്ടയം: 0481-2582970,
മാവേലിക്കര: 0479-2302290, 2303293,
തൃശ്ശൂർ: 0487-2423531,
പാലക്കാട്: 0491-2544740,
ഒറ്റപ്പാലം: 0466-2222404,
തിരൂർ: 0494-2422490,
മഞ്ചേരി: 0483-2766840,
കോഴിക്കോട്: 0495-2386166,
വടകര: 0496-2523025,
തലശ്ശേരി: 0490-2322300, 7907272056,
കണ്ണൂർ: 0497-2708125,
കാസർകോട്: 04994-230885

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.