Kerala

കാരണം ഇല്ലാതെ ഇനി കള്ളം പറഞ്ഞു യാത്രചെയ്താൽ കുടുങ്ങും.

kerala-new-app-lock-down-monitor
kerala-new-app-lock-down-monitor

ലോക്ക് ഡൗൺ സമയത്ത് കാരണം ഒന്നും ഇല്ലാതെ കള്ളം പറഞ്ഞു യാത്ര ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. എന്നാൽ ഇനി കള്ളം പറഞ്ഞു യാത്ര ചെയ്യുന്നവർ കുടുങ്ങും. ലോക്ക് ഡൗൺ സമയത്തത്‍ യാത്ര ചെയ്യുന്നവരെ മോണിറ്റർ ചെയ്യാൻ തിരുവനന്തപുരം സിറ്റി പോലീസ് നടപ്പാക്കിയ വിജിൽ എന്ന ആപ്ലിക്കേഷൻ സംസ്ഥാന വ്യാപകമാക്കാൻ ഉള്ള ശ്രമത്തിൽ ആണ്.

ഈ ആപ്ലിക്കേഷൻ മുഖേന യാത്ര ചെയ്യുന്ന വ്യക്തികളുടെ വാഹന നമ്പറും യാത്ര ചെയ്യുന്ന ഉദ്ദേശവും ഈ ആപ്ലിക്കേഷനിലേക്ക് രേഖപ്പെടുത്തും. അതിന് ശേഷം യാത്ര ചെയ്യുന്ന വ്യക്തി ഏതു പരിശോധന കേന്ദ്രത്തിൽ എത്തിയാലും ഇതുപോലെ ആപ്ലിക്കേഷനിലേക്ക് രേഖപ്പെടുത്തും.

ഇതുപോലെ ഓരോ പരിശോധന കേന്ദ്രത്തിൽ എത്തുമ്പോഴും നിങ്ങളുടെ വാഹന നമ്പർ എന്റർ ചെയ്യുമ്പോൾ, മുൻപ് രേഖപ്പെടുത്തിയ പരിശോധന കേന്ദ്രങ്ങളും അവിടെ പറഞ്ഞ കാരണങ്ങളും വ്യക്തമാകും. നിങ്ങൾ മറ്റൊരു പരിശോധന കേന്ദ്രത്തിൽ നിങ്ങൾ പറഞ്ഞത് കള്ളം ആണെന്ന് തെളിഞ്ഞാൽ ഉടൻ അറസ്റ്റും പതിനായിരം രൂപ പിഴയും ഉണ്ടാകും.

ഇനി യാത്രക്കാരോട് മോശമായി പെരുമാറുന്നു, ചീത്ത വിളിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങൾ ഉണ്ടാകില്ല. നിങ്ങൾ എവിടെ പോകണം എന്ന് പറഞ്ഞാലും പോലീസ് അനുവദിക്കും. വർക്കല പോലീസ് ഡിവലപ്പ് ചെയ്ത ഈ ആപ്പ്ളിക്കേഷൻ കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ തിരുവനന്തപുരത്ത് നടപ്പാക്കുകയായിരുന്നു.

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.