Kerala

കേന്ദ്ര നിർദ്ദേശത്തിനായി കേരളം; ലോക്ക് ഡൗൺ ഇളവുകൾ കേന്ദ്ര സർക്കാർ തീരുമാനിക്കും.

kerala-corona-updates-lockdown
kerala corona updates lockdown

കേന്ദ്ര നിർദ്ദേശത്തിനായി കേരളം; ലോക്ക് ഡൗൺ ഇളവുകൾ കേന്ദ്ര സർക്കാർ തീരുമാനിക്കും.

21 ദിവസത്തെ ലോക്ക് ഡൗൺ നാളെ അവസാനിക്കാനിരിക്കെ, കേരളം സമർപ്പിച്ച ലോക്ക് ഡൗൺ ഇളവുകളിൽ ഇതുവരെ തീരുമാനമായില്ല. കേന്ദ്ര സർക്കാരിൻ്റെ തീരുമാനം വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കാമെന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാധിച്ച കാസർഗോഡും ഇപ്പോൾ ആശ്വാസകരമായ അവസ്ഥയിൽ ആണ്. ബുധനാഴ്ച്ച വീണ്ടും മന്ത്രിസഭാ യോഗം ചേരും.

ഹോട്ട്സ്പോട്ട് മേഖലകളിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടരാം എന്നും മറ്റ് സർക്കാർ അനുവദിക്കുന്ന കാര്യങ്ങളിൽ ഇളവുകൾ നൽകി അത് നടപ്പിലാക്കാൻ അനുവദിക്കണം എന്നതായിരുന്നു പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലെ ആവശ്യം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിലവിലെ സ്ഥിതി തുടരണം എന്നാവശ്യപ്പെട്ടിരുന്നു. കേന്ദ്രം നിർദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും കേരളം അംഗീകരിക്കുമെന്നും മുഖ്യമന്ത്രി വ്യകതമാക്കിയിരുന്നു.

മഹാരാഷ്ട്ര, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ തുടരുമെന്ന് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ലോക്ക് ഡൗൺ സംബന്ധിച്ച കാര്യങ്ങൾ ഇന്ന് അറിയാം.

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.