Kerala

കേരളത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് ദേശീയതലത്തിൽ വീണ്ടും അംഗീകാരം.

chiefminister-kerala-hospital-award
chiefminister-kerala-hospital-award

സംസ്ഥാനത്തെ മൂന്ന് ഗവൺമെൻറ് ആശുപത്രികൾക്ക് കൂടി ദേശീയ തലത്തിൽ ഗുണനിലവാര അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം, പാലക്കാട്, തൃശൂർ ജില്ലകളിലെ ഓരോ ഗവണ്മെൻ്റ ആശുപത്രികൾക്കാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിൻ്റെ ഗുണനിലവാര അംഗീകാരം ലഭിച്ചത്.

95 ശതമാനം പോയിന്റോടെ തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം, 94 ശതമാനം പോയിന്റോടെ പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം, 93 ശതമാനം പോയിന്റോടെ തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടുന്നത്. ഇതോടെ രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തിലായതായി മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.

കോവിഡ് – 19 നിടയിൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ മികവിന് ദേശീയ തലത്തിൽ അംഗീകാരം. മൂന്ന് സർക്കാർ…

Posted by Pinarayi Vijayan on Friday, April 10, 2020

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.