Kerala

കൊടുങ്ങല്ലൂരിൽ നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്‌ത്‌ 15 ഓളം എമർജൻസി രോഗികൾക്ക് മരുന്ന് എത്തിച്ച നന്മയുള്ള ഡോക്ടർ നിഷ പി.എം.

corona-doctor-nisha-kerala

കൊടുങ്ങല്ലൂരിൽ നിന്നും തിരുവനന്തപുരം വരെ കാറിൽ യാത്ര ചെയ്‌ത്‌ 15 ഓളം എമർജൻസി രോഗികൾക്ക് മരുന്ന് എത്തിച്ച നന്മയുള്ള ഡോക്ടർ നിഷ പി.എം.
എല്ലാവരും ഇന്ന് കൊറോണ രോഗികളെ മാത്രം ശ്രദ്ധിക്കുമ്പോൾ ക്യാൻസർ ഉൾപ്പെടെയുള്ള ഒരുപാട് രോഗികൾ വേദന സഹിച്ച് ജീവിക്കുന്ന കാര്യം പലരും മറന്ന് പോകുകയാണ്. അവിടെയാണ് നിഷ എന്ന ഡോക്ടർ വ്യത്യസ്തയാകുന്നത്. 4 ദിവസം മുന്നേ കൊല്ലത്ത് നിന്നുള്ള ഒരു ക്യാൻസർ രോഗി ഡോക്ടറെ വിളിച്ച് തൻ്റെ വേദന സഹിക്കുന്നില്ല മരുന്ന് തീർന്നിട്ട് 5 ദിവസം ആയി മരിക്കാൻ എന്തെങ്കിലും മരുന്ന് തരണം എന്നായിരുന്നു ആവശ്യപ്പെട്ടത്. അത്രക്ക് നിസ്സഹായ അവസ്ഥയാണ് പല രോഗികൾക്കും.

കൊറോണ വന്നാൽ കണ്ണനെ കാണാൻ പറ്റില്ല എന്നു കരുതി ക്ലിനിക്കിൽ മാത്രം അതിസൂക്ഷ്മമായി പോയി വന്നിരുന്ന അവസ്ഥയിൽ നിന്നും ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ കിഡ്നി ,ലിവർ മാറ്റി വെക്കൽ ശസ്ത്രക്രിയ ,ക്യാൻസർ തുടങ്ങിയ 15 ഓളം പേരുടെ ജീവൻ നിലനിർത്താനുള്ള മരുന്നുകളുമായി തിരുവനന്തപുരം വരെ എത്തിച്ചത് ആ അമ്മയുടെ വേദന സഹിക്കാനാവാതെയുള്ള ദയനീയമായ കരച്ചിൽ മാത്രമാണ് എന്ന് ഡോക്ടർ പറയുന്നു.

ഡോക്ടർ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരം വരെയുള്ള പല രോഗികൾക്കും മരുന്ന് നൽകുന്നതിനായി രാവിലെ 4 മണിക്ക് ഒറ്റക്ക് യാത്ര തിരിച്ച് തൻ്റെ കർത്തവ്യം പൂർത്തിയാക്കി രാത്രി 11 മണിക്ക് തിരിച്ചെത്തുകയായിരുന്നു.

കൊറോണ പേഷ്യൻസിൽ മാത്രം ശ്രദ്ധ തിരിക്കാതെ ഇങ്ങനെയുള്ള രോഗികളും ജീവൻമരണ പോരാട്ടത്തിലാണെന്നോർത്ത് യാത്ര ചെയ്യുന്നവർ അടുത്തുള്ള രോഗികൾക്കു കൂടി ആവശ്യമായ മരുന്നുകൾ എത്തിക്കാൻ സഹായിക്കണമെന്ന് ഡോക്ടർ തൻ്റെ ഫേസ്ബുക് പോസ്റ്റിൽ അഭ്യർത്ഥിക്കുന്നു.

ആദിവാസികളെ തേടി ഉൾക്കാടുകളിൽ സഞ്ചരിച്ച് അവർക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും എത്തിക്കുന്ന അവർക്ക് വേണ്ടി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്ന കാടിൻ്റെ മക്കളുടെ പ്രിയപ്പെട്ട ഡോക്ടർ. കഴിഞ്ഞ പ്രളയകാലത്തും അവരുടെ അരികിലേക്കാണ് സഹായങ്ങളുമായി സഞ്ചരിച്ചത്.

അധികം അറിയാപ്പെടാത്ത ഇതുപോലെയുള്ള നന്മ മനസുകൾ തന്നെയാണ് കേരളത്തെ ഇന്നും വ്യത്യസ്തമാക്കി നിർത്തുന്നത്.

DrNisha Pm

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

Sister Abhaya Case Petition filled in High Court by Adv. B. Raman Pillai
Kerala

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ തോമസ് എം. കോട്ടൂർ. ...
Janani Suraksha Yojana to reduce maternal and infant mortality
Kerala

മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ ജനനി സുരക്ഷ യോജന

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി സുരക്ഷ യോജന (ജെ.എസ്.വൈ). ...