Kerala

കൊവിഡ് – 19: ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ.

kkshailaja-teacher
kkshailaja-teacher

കൊവിഡ് – 19 ബാധിച്ച മാഹി സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു എന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. രോഗബാധ കണ്ടെത്തുമ്പോഴേക്കും അയാൾ ശാരീരികമായി തീര്‍ത്തും അവശനായിരുന്നു. കേരളത്തില്‍ നിന്നുള്ള രോഗിയല്ലെങ്കിലും മാഹിയിലും പരിസര പ്രദേശങ്ങിലുമായി വ്യാപകമായി സമ്പര്‍ക്കം ഉണ്ടായതായി മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്. രാവിലെ 7.30 മണിയോടെയായിരുന്നു അന്ത്യം. കുറച്ചുദിവസങ്ങൾ ആയി ഇയാള്‍ ഗുരുതരാവസ്ഥയിലായിരുന്നു, കിഡ്‌നി, ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നതായും മന്ത്രി വ്യക്തമാക്കി.

തലശ്ശേരി ടെലിമെഡിക്കൽ സെന്റ്ററിൽ രോഗ ചികിത്സയ്ക്ക് വേണ്ടി പോയ അദ്ദേഹത്തിൻറെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടന്ന് കൂടുതൽ ചികിത്സക്കായി ആസ്റ്ററിൽ പോകുകയും, കൊറോണ ലക്ഷണങ്ങൾ കാണിച്ചതിനാൽ ടെസ്റ്റ് ചെയ്യുകയും അത് പോസിറ്റിവ് ആകുകയായിരുന്നു.

അതേസമയം ഇദ്ദേഹത്തിന്ന് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നത് ഇപ്പോഴും വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സ കേരളത്തിൽ ആയിരുന്നു എങ്കിലും മാഹി സ്വദേശിയായതിനാല്‍ അദ്ദേഹത്തിൻ്റെ മരണം എങ്ങനെ രേഖപ്പെടുത്തണം എന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഇനിയും എടുക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. സമ്പര്‍ക്ക പട്ടിക മുഴുവനായും കണ്ടെത്തിയിട്ടുണ്ടെന്നും കുടുംബാംഗങ്ങളുടെ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയത് ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.