Kerala

കോവിഡ് – 19 കേരളം: ഇന്ന് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു.

kerala corona updates
kerala corona updates

രാജ്യത്തിൻ്റെ ഇപ്പോഴത്തെ സ്ഥിതിയിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ പുതുതായി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്ന് കണ്ണൂർ, പത്തനംതിട്ട ജില്ലകളിലായി 2 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരും യു.എ. യിൽ നിന്നും വന്നവരാണ്.

സംസ്ഥാനത്തിലെ വിവിധ ആശുപത്രികളിൽ നിന്നായി 36 പേർ കൂടി രോഗമുക്തരായി. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 194 ഉം, രോഗമുക്തി നേടിയവരുടെ എണ്ണം 179 ഉം ആയി. എന്നാൽ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8,356 ആയി വർദ്ധിച്ചു.

സംസ്ഥാനത്ത് ഇപ്പോഴും 1,16,941 പേർ നിരീക്ഷണത്തിൽ ആണ്. അതിൽ 816 പേർ വിവിധ ആശുപത്രികളിൽ ആണ്. ഇന്ന് 176 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു.

ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 273 ആയി. 715 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 909 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

You may also like

heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.