Kerala

കോവിഡ് -19: കേരളത്തിൽ 27 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി.

Corona-virus-indai-top-news-updates-negative-kerala
Corona-virus-indai-top-news-updates-negative-kerala

കേരളത്തിൽ 27 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. കാസർഗോഡ് ജില്ലയിൽ 17 പേരുടെയും, കണ്ണൂർ ജില്ലയിൽ 6 പേരുടെയും, കോഴിക്കോട് – 2, തൃശൂർ – എറണാകുളം ജില്ലകളിൽ ഓരോരുത്തരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയി. കേരളത്തിൽ ഇതുവരെ 124 പേരാണ് കോവിഡ് ബാധിച്ച് രോഗമുക്തരായത്.

ഇതുവരെ ചികിത്സയിൽ ആയിരുന്നു ഡിസ്ചാർജ് ആയവർ 7 വിദേശികൾ ഉൾപ്പെടെ:

തിരുവനന്തപുരം – 1
കൊല്ലം – 2
പത്തനംതിട്ട – 8
ആലപ്പുഴ – 2
കോട്ടയം – 3
ഇടുക്കി – 7
എറണാകുളം – 14
തൃശൂർ – 7
മലപ്പുറം – 4
കോഴിക്കോട് – 6
കണ്ണൂർ – 37
വയനാട് – 2
കാസർഗോഡ് – 24

പുതുതായി 7 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. കാസർഗോഡ്-3, കണ്ണൂർ-2, മലപ്പുറം-2 ഇവയാണ് പുതുതായി രോഗം സ്ഥിരീകരിച്ച ജില്ലകൾ. 5 പേർക്ക് സമ്പർക്കത്തിലൂടെ രോഗം വന്നപ്പോൾ, 2 പേർക്ക് നിസാമുദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കാണ്. ഇവർ രണ്ടുപേരും മലപ്പുറം ജില്ലയിൽ ഉള്ളവരാണ്.

കേരളത്തിൽ ഇതുവരെ 364 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2 പേർ മരണപ്പെട്ടു. ഇപ്പോൾ 238 വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആണ്.

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ – 1,29,021
ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളവർ – 730

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.