Kerala

തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്നവരുടെ കാൽ കഴുകി കുടിക്കൂ.മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി കായംകുളം എം.എൽ.എ.

prathibha hari mla-corona-hourly-news-media-4.jpg

തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്നവരുടെ കാൽ കഴുകി കുടിക്കൂ.മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി കായംകുളം എം.എൽ.എ.

കായംകുളം എം.എൽ.എ. യു.പ്രതിഭയും പ്രാദേശിക ഡി.വൈ.എഫ്.ഐ. നേതാക്കളും തമ്മിലുള്ള പ്രശ്നം വാർത്തയാക്കി അതിനെ മറ്റൊരു തലത്തിൽ എത്തിച്ച മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് പ്രതിഭ എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് അവർ പ്രതികരിച്ചിരിക്കുന്നത്.
തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്നവർ അവരുടെ ഗതികേട് കൊണ്ടാണ് അവർ അത് ചെയ്യുന്നത്. എന്നാൽ അവരുടെ അന്തസ് പോലും മാധ്യമങ്ങൾക്ക് ഇല്ല തുടങ്ങി മാധ്യമങ്ങൾക്കെതിരെ വല്യ രീതിയിൽ വിമർശനം നടത്തുന്നു. എം.എൽ.എ. പറയാത്ത കാര്യങ്ങൾ ആണ് മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ വന്നത്. അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുവാൻ ശ്രമിക്കുകയായിരുന്നു പ്രമുഖ മാധ്യമങ്ങൾ. ഈ വൃത്തികെട്ട മാധ്യമപ്രവർത്തനം നിർത്തി നല്ല രീതിയിൽ ഉള്ള വാർത്തകൾ പ്രചരിപ്പിക്കുവാൻ ശ്രമിക്കണം എന്നും പ്രതിഭ എം.എൽ.എ. പറയുന്നു.

കഴിഞ്ഞ ദിവസം കായംകുളത്ത് എംഎല്‍എ ഓഫീസ് ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച്‌ ഡിവിഎഫ്‌ഐ ജില്ലാനേതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ എംഎല്‍എയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു . കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോൾ വീട്ടില്‍ അടച്ചിരിക്കുകയാണ് യു പ്രതിഭ എംഎല്‍എ എന്നായിരുന്നു നേതാക്കളുടെ പ്രധാന വിമര്‍ശനം.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.