Kerala

മനോരമ ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ ഫൈസൽ ഫരീദിന്റെ പേരിൽ പ്രചരിപ്പിക്കുന്ന ചിത്രം മറ്റൊരാളുടെ | Fake News Faisal Fareed Photo Gold Smuggling

swapna suresh gold smuggling case faisal fareed

Fake News Faisal Fareed Photo Gold Smuggling / കേരളത്തിൽ ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങൾ തന്നെയാണ് പലപ്പോഴും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ പുറത്തുവിടുന്ന പല വാർത്തകളും പിന്നീട് ആ വാർത്തകളുമായി ബന്ധപ്പെട്ടവരെ സമീപിക്കുമ്പോൾ അറിയാൻ കഴിയുന്നത് മറ്റൊരു സംഭവമായിരിക്കും.

സത്യാവസ്ഥ അറിയാതെ കിട്ടുന്നത് തട്ടിവിടുകയാണ് നമ്മുടെ മാധ്യമങ്ങൾ ചെയ്യുന്നത്. റേറ്റിംഗ് മാത്രമാണ് നമ്മുടെ പ്രമുഖ മാധ്യമങ്ങളുടെ മാനദണ്ഡം. സത്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ഇവരുടെ ധർമ്മം അല്ല. അതിന് മറ്റൊരു ഉദാഹരണം കൂടി ഇപ്പോൾ പുറത്തുവരികയാണ്.

കഴിഞ്ഞ ഒരാഴ്ച്ചയായി കേരളത്തിലും ഇന്ത്യയിലും വിവാദമായ ആഗോള വാർത്താപ്രാധാന്യം ലഭിച്ച സ്വർണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് എന്ന പേരിൽ മനോരമ ഉൾപ്പെടെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ചിത്രം മറ്റൊരാളുടേത്. കള്ളക്കടത്ത് കാരൻ എന്ന പേരിൽ നിരപരാധിയുടെ ചിത്രമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

manorama fake news

കേരളത്തിലും രാജ്യത്തും വൻ രാഷ്ട്രീയ വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി എന്ന രീതിയില്‍ വ്യാപകമായിപ്രചരിക്കുന്ന ചിത്രം തന്‍റേത് തന്നെയെന്നും എന്നാൽ പ്രതി താനല്ലെന്നും പ്രചരിച്ച ചിത്രത്തിന്‍റെ ഉടമയായ ഫൈസല്‍ ഫരീദ് പറയുന്നു.

താൻ ഒരിക്കലും സംസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ലെന്നും സ്വപ്നയെയോ, സന്ദീപിനെയോ തനിക്ക് അറിയില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.

Also Read / വീസ കാലാവധി കഴിഞ്ഞവർക്ക് യു.എ.ഇ. നൽകിയിരുന്ന ഇളവുകൾ റദ്ദാക്കി; ഇനി എന്ത് ചെയ്യണം എന്നറിയാം | UAE Cancelled Visa Concessions

സ്വർണ്ണ കടത്തുകേസിലെ പ്രതി എന്ന രീതിയിൽ തന്റെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് മീഡിയ വണിനോട് പറഞ്ഞു.

തിരുവനന്തപുരം വിമാന താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതിപ്പട്ടികയിൽ അന്വേഷണ ഏജൻസിയായ എൻഐഎ മൂന്നാം സ്ഥാനത്ത് ഉൾപ്പെടുത്തിയ പേരാണ് ഫൈസൽ ഫരീദിന്‍റേത്. കേസിലെ മറ്റു പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഫൈസൽ ഫരീദ് ആരാണ് എന്നത് ഇപ്പോഴും ആർക്കും അറിയില്ല.

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.