
608 New Covid Infected Kerala Tuesday / സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 396 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം 201 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ദിവസത്തെ കൊവിഡ് കണക്കാണെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി. കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരിൽ ആരോഗ്യ പ്രവർത്തകർ- എട്ട്, ബിഎസ്എഫ്- ഒന്ന്, ഐടിബിപി- രണ്ട്, സിഐഎസ്എഫ്- രണ്ട് എന്നിങ്ങനെയാണ്.
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 201
കൊല്ലം 23
ആലപ്പുഴ 34
പത്തനംതിട്ട 3
കോട്ടയം 25
എറണാകുളം 70
തൃശൂർ 42
പാലക്കാട് 26
മലപ്പുറം 58
കോഴിക്കോട് 58
കണ്ണൂർ 12
വയനാട് 12
കാസർകോട് 44