
791 Coronavirus Positive Cases Reported Kerala Friday / തിരുവനന്തപുരം: 791 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതിവേഗത്തിലാണു രോഗവ്യാപനം. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ്. തീരമേഖലയിൽ രോഗവ്യാപനം രൂക്ഷമാണ്.
ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേർക്കാണ്. 532 പേർക്ക് ഇന്ന് സമ്പർക്കം വഴിയാണു രോഗം വന്നത്. അതിൽ 42 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് 135, മറ്റു സംസ്ഥാനങ്ങളിൽനിന്ന് 98. ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്എസ്സി 7. ഇന്ന് കോവിഡ് മൂലം 1 മരണം റിപ്പോർട്ട് ചെയ്തു. 133 പേരാണു രോഗമുക്തി നേടിയത്.
Also Read / കൊറോണവൈറസ്: തിരുവനന്തപുരത്ത് സമൂഹവ്യാപനം | Coronavirus Community Spread in Trivandrum
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം–246, കൊല്ലം–47, പത്തനംതിട്ട–87, ഇടുക്കി–11, ആലപ്പുഴ–57, കോട്ടയം–39, എറണാകുളം–115, തൃശൂര്‍–32, പാലക്കാട്–31, മലപ്പുറം–25, കോഴിക്കോട്–32, വയനാട്–28, കണ്ണൂർ–9, കാസർകോട്–32
തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിൽ അതീവ ഗുരുതരമായ സാഹചര്യം. തീരമേഖലയിൽ അതിവേഗമാണു രോഗവ്യാപനം. കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 സാംപിളുകൾ പരിശോധിച്ചപ്പോൾ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റിൽ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 സാംപിളുകൾ പരിശോധിച്ചപ്പോൾ 20 എണ്ണം പോസിറ്റീവ് ആയി.