

മദ്യവിതരണത്തിനുള്ള ആപ്പ് ബെവ്ക്യൂ പ്ലേസ്റ്റോറിൽ. ആപ്പിൻ്റെ ബീറ്റ വെർഷനാണ് ഇപ്പോൾ പ്ലേസ്റ്റോറിൽ. ബീറ്റ അപ്ലോഡും ടെസ്റ്റിംഗും വിജയകരമായിരുന്നു എന്ന് ഫെയർകോഡ് അറിയിച്ചു.
പേര്, ഫോൺ നമ്പർ, പിൻകോഡ് എന്നീ വിവരങ്ങളാണ് ആപ്പിൽ നൽകേണ്ടത്. അതേ സമയം ബുക്കിംഗും ടോക്കൺ വിതരണവും ബെവ്കോ അനുമതി നൽകുന്നതു പ്രകാരം ആരംഭിക്കുമെന്നും ഫെയർകോഡ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
Also Read | കേരളത്തിൻറെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്ത
എട്ട് ലക്ഷം പേർ ഒരു സമയം ഈ ആപ്പിൽ എത്തിയാൽ പോലും സെർവറിന് ഒരു തകരാറും സംഭവിക്കില്ലെന്നാണ് ഫെയർകോഡ് നൽകുന്ന ഉറപ്പ്. നിസ്സഹകരണം പ്രഖ്യാപിച്ച 30 ബാറുകളെ ആപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 1100 ൽ താഴെ ബാറുകളാകും ബെവ്ക്യൂ ആപ്പുമായി കൈകോർക്കുക.
3.30ന് എക്സൈസ് മന്ത്രി മാധ്യമങ്ങളെ കാണുന്നു. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദീകരിക്കും. മന്ത്രി മാധ്യമങ്ങളെ കണ്ടതിനു ശേഷം ആപ് പ്ലേ സ്റ്റോറിൽ എല്ലാവർക്കും ലഭ്യമാകും.
ഇന്ന് വൈകുന്നേരത്തോടെ ഇ- ടോക്കൺ ആരംഭിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ആപ്പിന്റെ ടെസ്റ്റ് റണ്ണിങ് വിജയകരമെന്ന് ഫെയർകോഡ് കമ്പനി അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പ്ലേ സ്റ്റോറിൽ മാത്രമാകും ആപ്പ് ലഭ്യമാവുക. പിന്നീട് ആപ്പ് സ്റ്റോറിലേക്കടക്കം വ്യാപിപ്പിക്കും.