Kerala

ഒരുസമയം 5 പേർ മാത്രം; മദ്യം വാങ്ങാൻ വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം

bevq-app-download-guidlines-explained-by-minister
bevq app download guidlines explained by minister

കേരളത്തിൽ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ മദ്യവില്‍പന. 877 ഇടങ്ങളിലാണ് മദ്യവില്‍പന. 301 ബെവ്കോ ഔട്‍ലറ്റുകളിലും 576 ബാര്‍ ഹോട്ടലുകളിലും മദ്യം വില്‍ക്കും. 291 ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ ബിയറും വൈനും മാത്രം വില്‍പന നടത്തും.

ബുക്കിങ് രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ്. ഒരുസമയം അഞ്ച് പേരെ മാത്രമേ ബാർ, ബിവറേജസ് എന്നിവയ്ക്ക്ക് മുന്നിൽ അനുവദിക്കും. ഒരു ഫോണ്‍ നമ്പറില്‍ ഒരാൾക്ക് നാലുദിവസത്തില്‍ ഒരുതവണ 3 ലിറ്റർ മദ്യം വാങ്ങാൻ കഴിയും.

Also Read | കേരളത്തിൽ ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ടോക്കണ്‍ ഇല്ലാതെ ആരും വില്‍പനകേന്ദ്രത്തിന് മുന്നിൽ എത്തരുതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഓണ്‍ലൈന്‍ വഴി വീടുകളില്‍ മദ്യം എത്തിക്കലല്ല ലക്‌ഷ്യം എന്ന് മന്ത്രി വ്യക്തമാക്കി. ബെവ്‍കോ ഔട്‍ലറ്റുകള്‍, ബാറുകള്‍, കണ്‍സ്യൂമര്‍ഫെഡ് വഴി മാത്രം വില്‍പന.

Also Read | കേരളത്തിൻറെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്ത

ബെവ്ക്യു ആപ് വൈകുന്നേരം 5 മണിമുതൽ പ്രവര്‍ത്തനക്ഷമമാകും. Bevq ആപ് വഴി ഓരോ ഉപഭോക്താവില്‍ നിന്ന് 50 പൈസ ലഭിക്കും. ഈ തുക മദ്യവില്‍പനകേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ആപ്പ് മെയിൻടൈൻ ചെയ്യാനും ഉപയോഗിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

Sister Abhaya Case Petition filled in High Court by Adv. B. Raman Pillai
Kerala

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ തോമസ് എം. കോട്ടൂർ. ...
Janani Suraksha Yojana to reduce maternal and infant mortality
Kerala

മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ ജനനി സുരക്ഷ യോജന

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി സുരക്ഷ യോജന (ജെ.എസ്.വൈ). ...