Kerala

കാത്തിരിപ്പ് അവസാനിക്കുന്നു; BevQ ആപ്പ് നാളെ മുതൽ

bevq-kerala-beverages-app-bevq-app
bevq kerala beverages app bevq app

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ മദ്യവിൽപന പുനരാരംഭിക്കും.ലോക്ക്ഡൌൺ കാരണം ഏറെ പ്രതിസന്ധിയിലായിരുന്ന മദ്യവില്പ്പന നാളെ മുതൽ ആരംഭിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് മദ്യവിൽപ്പന തുടങ്ങാൻ അനുമതി നൽകിയത്.

തിരക്ക് നിയന്ത്രിക്കാനായി ഓൺലൈൻ ടോക്കൺ നൽകി തിരക്ക് നിയന്ത്രിച്ചാവും മദ്യവിൽപന നടത്തുക. ഓൺലൈൻ ടോക്കൺ വിതരണത്തിന് വേണ്ടിയുള്ള മൊബൈൽ ആപ്പ് നിലവിൽ പ്രവ‍ർത്തന സജ്ജമായിട്ടുണ്ടെന്ന് ബിവറേജസ് അധികൃതർ അറിയിച്ചു.

ഇന്ന് ഉച്ചമുതൽ മൊബൈൽ ആപ്പ് ​ഗൂ​ഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാകും എന്നാണ് ബെവ്കോ അധികൃതർ അറിയിക്കുന്നത്.

വൈകിട്ട് 3.30-ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ മൊബൈൽ ആപ്പ് സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം നടത്തും. ആപ്പിൻ്റെ ഉപയോ​ഗം സംബന്ധിച്ച വിശദമായ മാ‍​ർ​ഗരേഖ മന്ത്രി വ്യക്തമാക്കും എന്നാണ് അറിയുന്നത്.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.