
Bineesh Kodiyeri hospitalized | ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റുചെയ്ത ബിനീഷ് കോടിയേരിക്ക് ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതായി റിപ്പോർട്ട്. ഇതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായി നാലാം ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ചോദ്യംചെയ്യലിൽ പല നിർണായക വിവരങ്ങളും ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളെക്കുറിച്ചും ഇ ഡി അന്വേഷിക്കുന്നു. ബി കാപിറ്റൽ ഫോറക്സ്, ബി കാപിറ്റൽ സർവീസ് എന്നീ കമ്പനികളെക്കുറിച്ചാണ് അന്വേഷണം. ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇന്ന് ഇഡി ഓഫീസിൽ എത്തിച്ചപ്പോൾ ഷർട്ടിന്റെ കോളറിൽ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയർത്തിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടെ ബിനീഷിന്റെ മയക്കുമരുന്ന് ബന്ധം കണ്ടെത്താനുളള നടപടികളുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നീക്കം തുടങ്ങിയിട്ടുണ്ട്.