Kerala

ബി.പി.എൽ. കാർഡ് ഉടമകൾക്ക് ഇന്ന് മുതൽ 1000 രൂപ

bpl ration card holders get 1000 rupees kerala govt
bpl ration card holders get 1000 rupees kerala govt

തിരുവനന്തപുരം: കോവിഡ് പാക്കേജുമായി ബന്ധപ്പെട്ട് ഇതുവരെ സർക്കാരിൽ നിന്നും പെൻഷനോ, ധനസഹായമോ ലഭിക്കാത്ത ബി.പി.എൽ. കാർഡ് ഉള്ളവർക്ക് ഇന്ന് മുതൽ 1000 രൂപ വീതം വിതരണം ചെയ്യും.

ഇരുപതാം തീയതി മുതൽ നൽകി തുടങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇന്ന് മുതൽ ആക്കുകയായിരുന്നു. മെയ് 14 മുതൽ വിതരണം ചെയ്യാൻ ആയിരുന്നു പദ്ധതി, എന്നാൽ പട്ടികയിൽ ധാരാളം സമ്പന്നരും, ക്ഷേമ പെൻഷൻ കിട്ടിയവർ ഉൾപ്പെടെ അനർഹർ ഉണ്ടെന്ന് ധനകാര്യം മന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു. ആ സാഹചര്യത്തിൽ പുതുക്കിയ പട്ടിക തയ്യാറാക്കുകയായിരുന്നു.

Also Read |കേരളത്തിൽ 24 ആം തീയതി വരെ ഇടിമിന്നലോടെ കൂടിയ ശക്തമായ മഴയും കാറ്റും

ഏകദേശം 14 ലക്ഷത്തോളം പേർ പട്ടികയിൽ ഉണ്ട്. 1000 രൂപ വീതം രണ്ടു ഘട്ടങ്ങൾ ആയി സാമ്പത്തിക സഹായം നൽകാൻ ആണ് സർക്കാർ ആലോചിക്കുന്നത്. തുക കൈപ്പറ്റുന്നവരിൽ അനർഹരുണ്ടെങ്കിൽ രണ്ടാം ഘട്ട സാമ്പത്തിക സഹായത്തിൽ നിന്ന് ഇവരെ ഒഴിവാക്കും.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.