Coronavirus 27 New Cases Trivandrum | തിരുവനന്തപുരം അതീവ ജാഗ്രതയിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നു
തിരുവനന്തപുരം: Coronavirus 27 New Cases Trivandrum / തലസ്ഥാനത്ത് ഇന്ന് 22 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതോടെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വീണ്ടും വർദ്ധിച്ചു. 22 പേരിൽ 14 രോഗികളുടെയും ഉറവിടം വ്യക്തമല്ല. തലസ്ഥാനത്ത് ഇന്ന് 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, അതിൽ 22 പേർക്കും സമ്പർക്കത്തിലൂടെ.
നിലവിൽ കണ്ടെയ്ൻമെൻറ് സോണുകളിൽ ഉള്ള പ്രദേശങ്ങളിൽ ആണ് ഇന്നും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. എന്നാൽ തിരുവനന്തപുരം നഗരത്തിൽ നിന്നും മാറി ബാലരാമപുരം, ഉച്ചക്കട പ്രദേശങ്ങളിലും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു.
Also Read / Coronavirus Trivandrum Today | ക്വറന്റീനിൽ ആയിരുന്ന 2 പേർ ചാടിപ്പോയി; തലസ്ഥാനം അതീവ ജാഗ്രതയിൽ
സമൂഹവ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കാൻ, തിരുവനന്തപുരം നഗരസഭ മേയർ ശ്രീകുമാറും, വി.കെ.പ്രശാന്ത് എം.എൽ.എ. യും ആവശ്യപ്പെട്ടു.
എന്നാൽ നിലവിൽ സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമില്ലെന്ന് നഗരസഭയും, ജില്ലാ ഭരണകൂടവും വ്യക്തമാക്കുന്നു. എന്നാൽ തിരുവനന്തപുരത്തെ സാഹചര്യം വിലയിരുത്താൻ ജില്ലാതല യോഗം ചേരുന്നുണ്ട്.