

കേരളത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ ധര്‍മടം സ്വദേശി ആസിയ (62) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. പക്ഷാഘാതത്തിനും ഹൃദ്രോഗത്തിനും നേരത്തെ ചികിത്സതേടിയിരുന്ന ആസിയയെ ഗുരുതരാവസ്ഥയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതോടെ കേരളത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ആയി. തലശേരി ആശുപത്രിയിലായിൽ മേയ് 17 വരെ ചികിത്സയിൽ ആയിരുന്ന ആസിയ, വൈറല്‍ ന്യൂമോണിയ കൂടി ബാധിച്ചപ്പോൾ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Also Read | കൊറോണ ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ പത്താം സ്ഥാനത്ത്.
ആസിയക്ക് രോഗം സ്ഥിരീകരിച്ച് മൂന്ന് ദിവസത്തിന് ശേഷം ഭര്‍ത്താവിനും, രണ്ടുമക്കള്‍ക്കും കൊച്ചുമകനും രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 3 പേർ ആസിയയുടെ കുടുംബത്തിലുള്ളവരാണ്. നിലവിൽ കുടുംബത്തിലെ 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആസിയയുടെ ഭർത്താവിൽ നിന്നാണ് ആസിയക്ക് രോഗം വ്യാപിച്ചത്.