Kerala

സംസ്ഥാനത്ത് പുതുതായി 5 ഹോട്ട് സ്പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒ‍ഴിവാക്കി

corona virus cases rises in india

തിരുവനന്തപുരം: ഇന്ന് പുതുതായി 5 ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 125 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Also Read > കൊറോണ വ്യാപനം: തമിഴ്‌നാട്ടിൽ 4 ജില്ലകളിൽ വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൗൺ

ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-19, കുവൈറ്റ്-12, സൗദി അറേബ്യ-9, ഖത്തര്‍-5, ഒമാന്‍-2, നൈജീരിയ-2) 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-4, ഡല്‍ഹി-3, രാജസ്ഥാന്‍-1, പശ്ചിമ ബംഗാള്‍-1, തെലുങ്കാന-1) വന്നതാണ്.

9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇന്ന് മരണമടഞ്ഞു.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.