
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 150 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
കുവൈറ്റ് 50, സൗദി അറേബ്യ 15, യു.എ.ഇ. 14, ഖത്തർ 6, ഒമാൻ 4, ശ്രീലങ്ക 1, ഇറ്റലി 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. മഹാരാഷ്ട്ര 15, ഡൽഹി 11, തമിഴ്നാട് 10, ഹരിയാന 6, കർണാടക 2, ഉത്തർപ്രദേശ് 1, തെലങ്കാന 1, ജമ്മു കാശ്മീർ 1, മധ്യപ്രദേശ് 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.
Also Read / Covid Case India / ഏറ്റവും കൂടുതൽ കൊറോണവൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്
10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5 പേർക്കും, കൊല്ലം ജില്ലയിലെ 2 പേർക്കും, കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒരാൾക്കും വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.