Kerala

കേരളത്തിൽ ഇന്ന് 1530 പേർക്ക് കോറോണവൈറസ് സ്ഥിരീകരിച്ചു.

coronavirus-covid-malayalam-news

Coronavirus Kerala Live Update / കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 30 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read | പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്ന് 145 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിലെ 487 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 200 പേര്‍ക്കും, എറണാകുളം ജില്ലയിലെ 110 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 106 പേര്‍ക്കും, കോട്ടയം 91 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 73 പേര്‍ക്കും, കൊല്ലം ജില്ലയിലെ 70 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 38 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 37 പേര്‍ക്കും, വയനാട് ജില്ലയിലെ 36 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 33 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 27 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 24 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 19 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Coronavirus Kerala Live Update. Covid-19 has been confirmed in 1530 people in Kerala today, Minister KK Shailaja Teacher said.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.