Kerala

സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഹോട്ട്സ്പോട്ടുകൾ കുറഞ്ഞു

coronavirus kerala latest updates today news live
coronavirus kerala latest updates today news live

Thiruvananthapuram: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽ 10, മലപ്പുറം ജില്ലയിൽ 5, പാലക്കാട് 3, വയനാട് 3, കണ്ണൂർ 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.

Also Read | മഹാരാഷ്ട്രയിൽ 1000 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊറോണ സ്ഥിരീകരിച്ചവരിൽ 7 പേർ വിദേശത്ത് നിന്നും വന്നവരും, 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. കാസർകോട് 7, വയനാട് 3, പാലക്കാട് 1 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ. കാസർഗോഡ് 2 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഒരു പൊലീസുകാരനും രോഗം ബാധിച്ചു.

Also Read | സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി; ഇന്നത്തെ വില എത്രയെന്നറിയാം

ഇന്ന് 3 പേര്‍ക്കാണ് രോഗം ഭേദമായത്. 2 കൊല്ലം സ്വദേശികളും, ഒരു കണ്ണൂര്‍ സ്വദേശിയുമാണ് ഇന്ന് രോഗം ഭേദമായവർ. അതേസമയം ഹോട്ട് സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു.

ഇതുവരെ 560 പേർക്ക് രോഗം സ്ഥിരീകരിച്ചു. 64 പേര്‍ ഇപ്പോള്‍ ചികിത്സയിൽ ഉണ്ട്. 36362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലും ഇപ്പോൾ നിരീക്ഷണത്തിൽ ഉണ്ട്. 174 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.