Kerala

തിങ്കളാഴ്ച മുതൽ ലോക്ക് ഡൗൺ 3.0; സംസ്ഥാനത്തെ ഇളവുകളും നിയന്ത്രണങ്ങളും അറിയാം.

lockdown kerala new rules
lockdown kerala new rules

തിരുവനന്തപുരം: കൊറോണവൈറസിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപക ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. നാളെ മുതൽ മേയ് 17 വരെയാണ് മൂന്നാംഘട്ട ലോക്ക് ഡൗൺ. കേന്ദ്ര സർക്കാരിന്റെ റെഡ് സോൺ ലിസ്റ്റിൽ ഉള്ളവർക്ക് ഇളവുകൾ ബാധകം അല്ല. അവിടെ ഇപ്പോൾ തുടർന്ന് വരുന്ന ലോക്ക് ഡൗൺ തുടരും. എന്നാൽ ഓറഞ്ച് സോണിലും ഗ്രീൻ സോണിലും ഉള്ള മേഖലകൾക്ക് ചെറിയ ഇളവുകൾ ലഭിക്കും.

കഴിഞ്ഞ 21 ദിവസമായി പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലാത്ത ജില്ലകൾ ഗ്രീൻ സോണിൽ ആണ്. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകൾ ഗ്രീൻ സോണിൽ ആണ്.

കണ്ണൂര്‍, കോട്ടയം ജില്ലകളെയാണ് കേന്ദ്ര സര്‍ക്കാര്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്.

ഈ രണ്ട് വിഭാഗത്തിലും പെടാത്ത ജില്ലകളെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് പ്രകാരം ഓറഞ്ച് സോണില്‍ പെടുത്തിയിട്ടുള്ളത്. ഇത് പ്രകാരം സംസ്ഥാനത്തെ കാസര്‍കോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകള്‍ ഓറഞ്ച് സോണില്‍പെടും. സമയാസമയം ഓരോ ജില്ലയിലെയും സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കലില്‍ മാറ്റം വരുത്തുന്നതാണ്.

സംസ്ഥാനത്ത് ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴുള്ള നിയന്ത്രണങ്ങളും ഇളവുകളും:

പൊതുഗതാഗതം അനുവദിക്കില്ല.
സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. (ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ).
ടൂവീലറുകളില്‍ പിന്‍സീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ കാര്യത്തിനായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കും.
ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ പാടില്ല.
സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയിലുള്ള നിയന്ത്രണം തുടരും.
പാര്‍ക്കുകള്‍, ജിംനേഷ്യം തുടങ്ങിയവ ഉണ്ടാകില്ല.
മദ്യഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.
മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഉണ്ടാവില്ല.
വിവാഹ/മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പാടില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല.
ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കും. കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ അനുവദിക്കില്ല. വാഹനങ്ങളും അന്ന് പുറത്തിറങ്ങാന്‍ പാടില്ല.

Also Read: ലോക്ക് ഡൗൺ 3.0: സംസ്ഥാനത്തെ കടകളുടെയും മറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.