Kerala

കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവം | Coronavirus Kerala

pinarayi vijayan coronavirus kerala today update

Coronavirus Kerala / സംസ്ഥാനത്ത് കോവിഡ് (Covid-19) വ്യാപനം തടയുന്നതില്‍ അശ്രദ്ധയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). രോഗികള്‍ കൂടിയത് അലംഭാവവും വിട്ടുവീഴ്ചയും മൂലമാണ്. ഇത് കുറ്റസമ്മതത്തോടെ ഓർക്കണം. പരാതികള്‍ ഉയര്‍ന്നാലും ഇനി കര്‍ശന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.

നല്ല മാതൃകയെന്ന് മഹാമാരിയെ നേരിടുമ്പോൾ രാജ്യവും ലോകവും പലഘട്ടങ്ങളിലും കേരളത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നു. ഇതിന് കാരണം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമായിരുന്നു എന്നതുകൊണ്ടാണ്. മഹാമാരിയെ നേരിടുന്നതിന് എല്ലാവരുടെയും ഭാഗത്തുനിന്ന് വലിയതോതിലുള്ള പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ നമ്മുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായി. അത് രോഗം പടരുന്നതിന് ഇടയാക്കി.

Also Read / നഗര-ഗ്രാമ വ്യത്യാസമില്ലാതെ വൈറസ് ബാധിച്ച് തലസ്ഥാനം | Coronavirus Trivandrum

കുറച്ച് വിട്ടുവീഴ്ചയും അലംഭാവവും പലസ്ഥലങ്ങളിലുമുണ്ടായി. ഇതിൽ മാറ്റം വരുത്തണം. കർക്കശ നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നു. ഈ മഹാമാരിയെ പിടിച്ചുകെട്ടിയേ പറ്റു. രോഗം പകരാതിരിക്കാനുള്ള മുൻകരുതൽ പ്രധാനമാണ്. ഈ മുൻകരുതൽ മുമ്പ് നല്ലരീതിയിൽ സ്വീകരിച്ചിരുന്നു. പല കാരണങ്ങൾകൊണ്ട് ഇതൊന്നും സാരമില്ലെന്ന സന്ദേശം ഉണ്ടാകുന്നതിന് ഇടയാക്കി. അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്ന് നാം കുറ്റബോധത്തോടെ ഓർക്കണമെന്നും മുഖ്യന്ത്രി പറഞ്ഞു.

Coronavirus Kerala: Chief Minister Pinarayi Vijayan has said that there was negligence in preventing the spread of Covid-19 in the state.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

covid vaccine india
India

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്സീൻ സ്വീകരിക്കുന്ന രാജ്യങ്ങൾ ഇവയാണ്

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ വൈറസ് വാക്സിനുകൾ ( Covid Vaccine ) കയറ്റുമതി ചെയ്യാൻ തുടങ്ങി. ആഗോളതലത്തിൽ ഇന്ത്യ ...
Sister Abhaya Case Petition filled in High Court by Adv. B. Raman Pillai
Kerala

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ തോമസ് എം. കോട്ടൂർ. ...