
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 98 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 46 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. എട്ട് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ കണ്ടെത്തിയത്. തുടർച്ചയായി ആറാം ദിനമാണ് കേരളത്തിൽ കൊവിഡ് കേസുകൾ നൂറ് കടക്കുന്നത്. 81 പേർ ഇന്ന് രോഗമുക്തി നേടി.
1691 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 1,54,759 പേർ നിരീക്ഷണത്തിലുണ്ട്. 2282 പേർ ആശുപത്രിയിലാണ്. ഇന്ന് മാത്രം 288 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 148827 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4005 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.